Asianet News MalayalamAsianet News Malayalam

ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കാത്സ്യം പോലെ എല്ലുകളുടെ ആരോഗ്യ ക്ഷമതയ്ക്ക് ആവശ്യമായവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

Avoid these foods to maintain stronger bones avoid Osteoporosis
Author
First Published Feb 5, 2024, 6:50 PM IST

അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കാത്സ്യം പോലെ എല്ലുകളുടെ ആരോഗ്യ ക്ഷമതയ്ക്ക് ആവശ്യമായവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ ചില ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉപ്പിലെ സോഡിയം കാത്സ്യം നഷ്ടപ്പെടാൻ കാരണമാകും. അതിലൂടെ  എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാന്‍ നല്ലത്. 

രണ്ട്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

മൂന്ന്... 

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി പോലെയുള്ള കഫൈന്‍ അടങ്ങിയവയും കാത്സ്യത്തെ ആകിരണത്തെ കുറയ്ക്കും. അതിനാല്‍ ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

നാല്... 

അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കാത്സ്യത്തെ കുറയ്ക്കുകയും അസ്ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. 

അഞ്ച്... 

സോഡയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇതിലെ ഉയർന്ന ഫോസ്ഫോറിക് ആസിഡും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുത്തും. കാത്സ്യത്തിന്‍റെ ആഗിരണത്തെ ഇവ തടസ്സപ്പെടുത്താം. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും പരിമിതപ്പെടുത്തുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: യൂറിക് ആസിഡ് തോത് അധികമുള്ളവര്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios