Asianet News MalayalamAsianet News Malayalam

ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ പലതാണ്

ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്താവുന്നതാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ ഉയർന്ന അളവിൽ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്നു. 

benefits drinking beetroot juice daily-rse-
Author
First Published Sep 27, 2023, 9:41 AM IST

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ് ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന മറ്റ് പ്രധാന പോഷകങ്ങൾ.

ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് മുംബൈയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷൻ തെറാപ്പിസ്റ്റ് മൈത്രി ഗാല പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്താവുന്നതാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ ഉയർന്ന അളവിൽ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകളും ബീറ്റലൈനുകളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.

യൂറോപ്യൻ ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് കാർഡിയോസ്പിറേറ്ററി പ്രകടനം വർദ്ധിപ്പിക്കുന്നതിലൂടെ സഹിഷ്ണുത വർദ്ധിപ്പിക്കുകയും അത്ലറ്റുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നു. ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ടിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ വരണ്ട ചർമ്മമുണ്ടെങ്കിൽ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്താം. ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള പ്രകൃതിദത്ത കളറിംഗ് ഏജന്റ് ബീറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗലക്ഷണങ്ങളും ബയോളജിക്കൽ മാർക്കറുകളും കുറയ്ക്കാൻ സഹായിക്കുന്നു. 

ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളുടെ വികാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. അങ്ങനെ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും. ബീറ്റ്റൂട്ടിൽ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും സഹായിക്കുന്നു. അതുവഴി രക്തക്കുഴലുകളുടെ കേടുപാടുകൾ നിയന്ത്രിക്കുന്നു. ഇത് സ്ട്രോക്ക് സാധ്യത കുറയ്ക്കും. 

ബീറ്റ്റൂട്ടിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവ തടയാൻ സഹായിക്കുന്നു. വൻകുടലിലെ കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ദഹനപ്രശ്നങ്ങളുള്ളവർക്ക് ബീറ്റ്റൂട്ട് ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios