Asianet News MalayalamAsianet News Malayalam

ചെറി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

വിറ്റാമിൻ എ, സി,  കെ, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്,  ബീറ്റാ കരോട്ടിൻ, കാത്സ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചെറി. 

benefits of cherry you should know azn
Author
First Published Jun 4, 2023, 8:24 AM IST

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി.  മധുരവും പുളിയും ചേർന്ന സ്വാദാണ് ഇവയ്ക്ക്.  വിറ്റാമിൻ എ, സി,  കെ, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്,  ബീറ്റാ കരോട്ടിൻ, കാത്സ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചെറി. കൂടാതെ ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഉറക്കം ലഭിക്കാന്‍ രാത്രി ചെറി കഴിക്കുന്നത് നല്ലതാണ്. 

ചെറിപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

1. പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

2. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് നല്ല ഉറക്കത്തിന് നല്ലതാണ്. 

3. ശരീരഭാരം കുറയക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെറി ഡയറ്റില്‍ ഉൾപ്പെടുത്താം. കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

4. ദഹനം മെച്ചപ്പെടുത്താനും ചെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

5. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചെറി സ്ട്രോക്ക്, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

6. വിറ്റാമിന്‍ സി അടങ്ങിയ ചെറി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

7. ചെറിപ്പഴങ്ങളിലെ വിറ്റാമിൻ ബിയും സിയും തലമുടി കൊഴിച്ചില്‍ തലയാനും തലമുടി നന്നായി വളരാനും സഹായിക്കും. 

8. വിറ്റാമിന്‍ സി അടങ്ങിയ ചെറിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Follow Us:
Download App:
  • android
  • ios