Asianet News MalayalamAsianet News Malayalam

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി ചായ; അറിയാം മറ്റ് ഗുണങ്ങള്‍‌...

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. അതിനാല്‍ ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ കുടിക്കുന്നത്  കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

benefits of drinking ginger tea daily
Author
First Published Apr 13, 2024, 9:38 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി ചായ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. 

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. അതിനാല്‍ ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ കുടിക്കുന്നത്  കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതിനാല്‍ പതിവായി ഇഞ്ചി ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.  

ദഹനം മെച്ചപ്പെടുത്താനും  ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. രക്തയോട്ടം വര്‍ധിപ്പിക്കാനും ഇഞ്ചി ചായ സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി വെറും വയറ്റിൽ പപ്പായ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

youtubevideo

Follow Us:
Download App:
  • android
  • ios