Asianet News MalayalamAsianet News Malayalam

ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കാന്‍ ക്യാരറ്റ്; അറിയാം മറ്റ് ഗുണങ്ങള്‍...

വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. 
 

benefits of eating carrot for overall health azn
Author
First Published Mar 24, 2023, 10:44 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. 

അറിയാം ക്യാരറ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്... 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ആന്‍റിഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും. വിറ്റാമിന്‍ എ ക്യാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കൂടാതെ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയൊക്കെ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് പതിവാക്കുന്നത് കാഴ്ച ശക്തി വര്‍ധിക്കാന് ഏറെ നല്ലതാണ്.

മൂന്ന്... 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

നാല്...

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. ദഹനം മെച്ചപ്പെടുത്താനായി ക്യാരറ്റ് ജ്യൂസ് കുടിത്തുന്നതും നല്ലതാണ്. 

അഞ്ച്...

ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ആറ്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ക്യാരറ്റ് സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില ശീലങ്ങള്‍...

Follow Us:
Download App:
  • android
  • ios