Asianet News MalayalamAsianet News Malayalam

അത്താഴം നേരത്തെയാക്കാം, വൈകുന്നേരം അഞ്ച് മണിക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഉറങ്ങുന്നതിന് മൂന്ന്- നാല് മണിക്കൂര്‍ മുമ്പേ അത്താഴം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. വൈകുന്നേരം അഞ്ച് മണിക്ക് അത്താഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

benefits of eating dinner at 5 pm
Author
First Published Aug 19, 2024, 10:52 AM IST | Last Updated Aug 19, 2024, 10:55 AM IST

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഉറങ്ങുന്നതിന് മൂന്ന്- നാല് മണിക്കൂര്‍ മുമ്പേ അത്താഴം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. വൈകുന്നേരം അഞ്ച് മണിക്ക് അത്താഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. വണ്ണം കുറയ്ക്കാം

വൈകുന്നേരം അഞ്ച് മണിക്ക് അത്താഴം കഴിക്കുന്നത് കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയാനും വയറു ചാടാനും കാരണമാകും. അതിനാല്‍ അത്താഴം നേരത്തെ കഴിക്കുന്നത് വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

2. ദഹനം 

നേരത്തെ അത്താഴം കഴിക്കുന്നത് ആസിഡ് റിഫ്‌ളക്‌സ് തടയാനും ദഹനപ്രശ്നങ്ങളെ അകറ്റാനും സഹായിക്കും. കൂടാതെ ഇത് മികച്ച ദഹനത്തിന് സഹായിക്കുകയും വയറുവേദന, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും ഉറക്കത്തിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ തടയാനും സഹായിക്കുന്നു. അത്താഴം ദഹിപ്പിക്കാൻ ശരീരത്തിന് മതിയായ സമയം നൽകുന്നത് ഭക്ഷണത്തിൽ നിന്ന് അവശ്യ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നു. നേരത്തെ അത്താഴം കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

3. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാം

വൈകുന്നേരം അഞ്ച് മണിക്ക് അത്താഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. 

4. നല്ല ഉറക്കം 

വയറു നിറഞ്ഞ് കിടക്കുന്നത് ഉറക്കതടസത്തിന് കാരണമായേക്കാം. അതിനാല്‍ അത്താഴം നേരത്തെ കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യജ്ഞനങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios