Asianet News MalayalamAsianet News Malayalam

പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള  കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. 

best foods for dental health azn
Author
First Published Feb 7, 2023, 2:36 PM IST

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള  കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. 

പല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ആപ്പിള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പല്ലുകളില്‍ 'ക്യാവിറ്റി' ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്...

ചീസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വായ്ക്കകത്തെ പിഎച്ച് നില ആരോഗ്യകരമായി നിയന്ത്രിച്ചുനിര്‍ത്തുന്നതിന് ചീസ് സഹായിക്കുന്നു. ഇത് പല്ലുകള്‍ കേടാകുന്നത് തടയുകയും ചെയ്യുന്നു. ചീസിലുള്ള കാത്സ്യം, പ്രോട്ടീൻ, മറ്റ് പോഷകങ്ങള്‍ എന്നിവ പല്ലുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു. പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക്  ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും. 

മൂന്ന്...

സ്‌ട്രോബെറി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്.  

നാല്... 

നട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഇവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബദാം, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

ഇലക്കറികളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,  'ഫോളിക് ആസിഡ്' എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: തൊലിപ്പുറത്ത് വരുന്ന തടിപ്പ് മുതല്‍ നിറം മങ്ങിയ നഖങ്ങള്‍ വരെ; അറിയാം കൊളസ്‌ട്രോളിന്‍റെ ലക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios