Asianet News MalayalamAsianet News Malayalam

തലമുടി തഴച്ച് വളരാന്‍ ഈ ഒരൊറ്റ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാല്‍ മതി...

നാം കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാന്‍ ഇവ സഹായിക്കും. അതായത് നമ്മുടെ ശരീരത്തിലെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ ഊർജ്ജമാക്കി വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു. 

Biotin rich foods in hair growth
Author
First Published Feb 7, 2024, 10:21 PM IST

തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും. അത്തരത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ബയോട്ടിൻ അഥവാ വിറ്റാമിൻ ബി7.  നാം കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാന്‍ ഇവ സഹായിക്കും. അതായത് നമ്മുടെ ശരീരത്തിലെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ ഊർജ്ജമാക്കി വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും ബയോട്ടിന്‍ സഹായിക്കും. 

ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ തലമുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

മുട്ട...

മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

ചീര... 

ചീരയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര ദിവസവും കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

മഷ്റൂം... 

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ അഥവാ മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

മധുരക്കിഴങ്ങ്...

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും. 

ബദാം... 

ബദാമിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

പയറുവര്‍ഗങ്ങള്‍... 

ഇവയിലും ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

പാലും പാലുല്‍പ്പന്നങ്ങളും... 

പാല്‍, ചീസ്, തൈര് തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഈ ആറ് ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios