കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാനം ഇല്ലാതായ കോഴിക്കോട്ടെ സ്വകാര്യ ബസ് ജീവനക്കാര്‍ ഉപജീവനത്തിന് പുതുവഴി തേടുകയാണ്. പേരാമ്പ്രയില്‍ ഒരു കൂട്ടം ബസ് ജീവനക്കാര്‍ ബിരിയാണി ഉണ്ടാക്കി വീടുകളില്‍ എത്തിച്ചു നല്‍കിയാണ് ഇപ്പോള്‍ വരുമാനം ഉണ്ടാക്കുന്നത്. 

ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനം ഇല്ലാതായത്തോടെയാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കല്ലോട് എന്ന ഗ്രാമത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ബിരിയാണിക്കച്ചവടം എന്ന ചിന്തയിലേക്ക് എത്തിയത്. സാധാരണ ഹോട്ടലുകളില്‍ ബിരിയാണിക്ക് നൂറിന് മുകളില്‍ വില ഈടാക്കുമ്പോള്‍ വെറും അറുപത് രൂപ മാത്രമാണ് ഇവര്‍ ഈടാക്കുന്നത്. 

ഹോട്ടല്‍ നടത്തിയിരുന്ന ഇവരുടെ ഒരു സുഹൃത്താണ് വേണ്ട സഹായങ്ങള്‍ ഇവര്‍ക്കായി ചെയ്ത് കൊടുത്തത്.  ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് ഇവര്‍ തന്നെ വീടുകളില്‍ ബിരിയാണി കൊണ്ടു കൊടുക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ വഴിയും വാട്സപ്പിലൂടെയുമാണ് ഇവര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നത്.  രാവിലെ ഒന്‍പത് മണിയോടെ ലഭിക്കുന്ന ബിരിയാണി  ഓര്‍ഡര്‍കള്‍ 12-1 മണിക്കുള്ളില്‍ തന്നെ വീടുകളില്‍ എത്തിച്ചുനല്‍കും. 

വീഡിയോ കാണാം...

 

Also Read: 'എന്നെ കൈവിടരുത്'; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി ഓട്ടോ ഡ്രൈവര്‍...