Asianet News MalayalamAsianet News Malayalam

'എന്നെ കൈവിടരുത്'; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി ഓട്ടോ ഡ്രൈവര്‍

ഓട്ടോ ഓടിക്കരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ കുടുംബം മുന്നോട്ടുപോകണമെങ്കില്‍ പ്രസാദന്‍ അധ്വാനിച്ചേ മതിയാകൂ. ആകെയുള്ള ആറ് സെന്റും പുരയിടവും മകളുടെ വിവാഹാവശ്യങ്ങള്‍ക്കായി പണയപ്പെടുത്തിയതാണ്. അതിപ്പോള്‍ ജപ്തിയുടെ വക്കിലെത്തി നില്‍ക്കുന്നു. മകനാണെങ്കില്‍ ഹൃദ്രോഗിയായതിനാല്‍ ശാരീരികാധ്വാനം ആവശ്യമായ ജോലികള്‍ക്കൊന്നും പോകാനാകില്ല
 

auto driver seeks help for liver transplantation
Author
Thrissur, First Published Jun 21, 2020, 7:25 PM IST

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ സഹായം തേടി തൃശൂര്‍ ആളൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. അമ്പത്തിനാലുകാരനായ പ്രസാദനാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടെ ശാപം പോലെ വന്നുപെട്ട രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സുമനസുകളുടെ സഹായം തേടുന്നത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രസാദന്‍ കരള്‍ രോഗത്തിന് ചികിത്സ തേടിയിരുന്നത്. നില മോശമായതോടെ ഇനി കരള്‍ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അതിനുള്ള മാര്‍ഗം മുന്നിലില്ലാത്തതിനാല്‍ വീട്ടിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. 

ഓട്ടോ ഓടിക്കരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ കുടുംബം മുന്നോട്ടുപോകണമെങ്കില്‍ പ്രസാദന്‍ അധ്വാനിച്ചേ മതിയാകൂ. ആകെയുള്ള ആറ് സെന്റും പുരയിടവും മകളുടെ വിവാഹാവശ്യങ്ങള്‍ക്കായി പണയപ്പെടുത്തിയതാണ്. അതിപ്പോള്‍ ജപ്തിയുടെ വക്കിലെത്തി നില്‍ക്കുന്നു. 

മകനാണെങ്കില്‍ ഹൃദ്രോഗിയായതിനാല്‍ ശാരീരികാധ്വാനം ആവശ്യമായ ജോലികള്‍ക്കൊന്നും പോകാനാകില്ല. ഇതിനിടെ കൊച്ചുമകന് ഹൃദ്രോഗത്തിന് ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. പ്രസാദന് മരുന്നുകള്‍ വാങ്ങാന്‍ മാത്രം മാസത്തില്‍ നാലായിരം രൂപയെങ്കിലും വേണം. ലോക്ഡൗണ്‍ കാലത്ത് സന്നദ്ധ സംഘടനകള്‍ സഹായിച്ചതിനാല്‍ മരുന്ന് മുടങ്ങിയില്ല. 

ഇനിയും എത്ര നാള്‍ ഈ അനിശ്ചിതത്വത്തില്‍ തുടരാനാകുമെന്ന് പ്രസാദന് അറിയില്ല. ഭര്‍ത്താവിന്റെ ശസ്ത്രക്രിയ വൈകുംതോറും കുടുംബത്തിന്റെ ഭാവിയോര്‍ത്ത് ആധിയാകുന്നുവെന്ന് കണ്ണീരോടെ പ്രസാദന്റെ ഭാര്യയും പറയുന്നു. 

'മരണത്തെ അഭിമുഖീകരിച്ച് ജീവിക്കുകയാണ് ഞാന്‍. നിങ്ങളെന്നെ കൈവിടരുത്. ഞാനൊരു പാവപ്പെട്ടവനാണ്...'- നിസഹായതയുടെ അറ്റത്ത് നിന്നുകൊണ്ട് പ്രസാദന്‍ പറഞ്ഞ വാക്കുകള്‍. ആരെങ്കിലും കനിവ് കാണിക്കുമെന്ന് തന്നെയാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നത്. 

പ്രസാദന് സഹായമെത്തിക്കാന്‍:-

PRASADAN PV
A/C No : 3393 0201 0030 279
BRANCH : MALA, THRISSUR
IFSC : UBIN0533939

വീഡിയോ കാണാം...

 

Also Read:- വിനോദ് ഇനിയും പാടും; അമ്മ പകുത്തുനല്‍കിയ ജീവന്റെ കരുത്തുമായി...

Follow Us:
Download App:
  • android
  • ios