പിറന്നാളാഘോഷത്തിനിടെ കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്നതിനിടെ യുവതിയുടെ തലമുടിയിലേക്ക് തീ പടരുന്നതാണ് വീഡിയോയിലുള്ളത്. യുഎസില്‍ നിന്നാണ് വീഡിയോ വന്നിരിക്കുന്നതെന്നും വീഡിയോയില്‍ കാണുന്ന യുവതി അന ഊസ്റ്റര്‍ഹൗസ് എന്ന മുപ്പത്തിനാലുകാരിയാണെന്നുമെല്ലാം പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട് 

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് ( Viral Video ) സോഷ്യല്‍ മീഡിയ ( Social Media ) വഴി നാം കാണുന്നത്. ഇവയില്‍ പലതും നമ്മെ കൗതുകത്തിലാഴ്ത്തുന്നതോ അമ്പരപ്പിക്കുന്നതോ, ചിലപ്പോഴെങ്കിലും ഭയപ്പെടുത്തുന്നതോ എല്ലാം ആകാറുണ്ട്. എന്തായാലും പല വിധത്തിലുള്ള അനുഭവങ്ങളുടെ ഒരു ശേഖരം തന്നെ ഈ വീഡിയോകള്‍ നമുക്ക് നൽകാം. 

പലപ്പോഴും ഇത്തരത്തില്‍ നമുക്ക് മുമ്പിലെത്തുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പിക്കാന്‍ നമുക്ക് സാധിക്കാറില്ല. എങ്കിലും ഒരു കാഴ്ചാനുഭവം എന്ന തരത്തിലോ പുതിയ എന്തെങ്കിലും അറിവോ പരിചയമോ എന്ന തരത്തിലോ ഇവയെയും നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 

എന്തായാലും ഇന്നലെ യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയക്കുന്നത്. പിറന്നാളാഘോഷത്തിനിടെ കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്നതിനിടെ യുവതിയുടെ തലമുടിയിലേക്ക് തീ പടരുന്നതാണ് വീഡിയോയിലുള്ളത്. 

യുഎസില്‍ നിന്നാണ് വീഡിയോ വന്നിരിക്കുന്നതെന്നും വീഡിയോയില്‍ കാണുന്ന യുവതി അന ഊസ്റ്റര്‍ഹൗസ് എന്ന മുപ്പത്തിനാലുകാരിയാണെന്നുമെല്ലാം പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വസ്തുതാപരമായി ഈ വിവരങ്ങളെല്ലാം എത്രമാത്രം ശരിയാണെന്നത് വ്യക്തമല്ല. 

എന്നാല്‍ വീഡിയോ വലിയ തോതിലാണ് ശ്രദ്ധ നേടുന്നത് കുട്ടികളടക്കമുള്ള വിരുന്നുകാര്‍ക്ക് മുന്നിലിരുന്ന് പിറന്നാള്‍ കേക്ക് മുറിക്കാനൊരുങ്ങുന്ന യുവതിയുടെ തലമുടിയിലേക്ക് അപ്രതീക്ഷിതമായി തീ പടരുന്നതാണ് വീഡിയോ. തുടര്‍ന്ന് മുറിയില്‍ കൂടിനില്‍ക്കുന്നവര്‍ ഉറക്കെ നിലവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

നമ്മുടെ നിത്യജീവിതത്തിലായാലും ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത എപ്പോഴും കൂടുതലാണ്. അശ്രദ്ധ വരുത്തിവയ്ക്കുന്ന അപകടങ്ങളുടെ പട്ടികയില്‍ തന്നെയാണ് ഇതും ഉള്‍പ്പെടുക. അതിനാല്‍ തന്നെ ഒരോര്‍മ്മപ്പെടുത്തല്‍ എന്ന രീതിയില്‍ ഈ വീഡിയോയെ എടുക്കാവുന്നതാണ്. 

അപകടത്തില്‍ യുവതിക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്നും മുടിയും കണ്‍പീലിയും പുരികവുമെല്ലാം കത്തിനശിക്കകയും മുഖത്തിന്റെ ഒരു വശത്ത് നേരിയ പൊള്ളലേല്‍ക്കുകയും ചെയ്തുവെന്നാണ് 'ഡെയ്‌ലി മെയില്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വീഡിയോ കാണാം...

YouTube video player

Also Read:- കണ്ടാല്‍ നല്ല അസല്‍ ഉള്ളി, തുറന്നാല്‍ മറ്റൊന്ന്; വീഡിയോ