Asianet News MalayalamAsianet News Malayalam

ചുവന്ന അരിയാണോ വെള്ള അരിയാണോ ആരോഗ്യത്തിന് നല്ലത് ?

രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും ലഭിക്കുന്നത് 0.4 ഗ്രാം മാത്രം ഫൈബറാണ്. 

Brown rice vs white rice which is good
Author
Thiruvananthapuram, First Published Dec 3, 2020, 5:32 PM IST

ഒരു പ്രയോഗമായി പറയുന്നുണ്ടെങ്കിലും അരിയാഹാരം കഴിക്കുന്നവരാണ് മലയാളികൾ. കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്  ഭൂരിഭാഗം ആളുകളും. അരി തന്നെ രണ്ടുതരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും. ഇതിൽ ഏത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്? ഈ ചോദ്യം സംബന്ധിച്ച്  പല സംശയങ്ങളും ആളുകള്‍ക്കുണ്ട്. 

വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാർ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. 100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബര്‍ ലഭിക്കുമ്പോള്‍, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം  ഫൈബര്‍ മാത്രമാണ് ലഭിക്കുന്നത്.

ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കുറച്ചുകൊണ്ടുവരാൻ ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു. 

Brown rice vs white rice which is good

 

വെള്ള അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചുവന്ന അരി ധൈര്യമായി കഴിക്കാം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചത് ചുവന്ന അരിയാണെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. 

Also Read: ശരീരഭാരം കുറയ്ക്കണോ? കടല ഇങ്ങനെ കഴിച്ചോളൂ...

Follow Us:
Download App:
  • android
  • ios