Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾക്ക് നിലക്കടല കഴിക്കാമോ...?

പ്രമേഹരോ​ഗികൾക്ക് നിലക്കടല വളരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിലക്കടലയിൽ ഗ്ലൈസെമിക്ക് സൂചിക (ജിഐ) കുറവാണ്. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഗ്ലൈസെമിക്ക് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് വിദ​ഗ്ധർ പറയുന്നു.

Can diabetics eat peanuts?
Author
USA, First Published Oct 1, 2020, 12:46 PM IST

പ്രമേഹമുള്ളവർക്ക് നിലക്കടല കഴിക്കാമോ എന്നതിനെ കുറിച്ച് സംശയമുണ്ടാകാം. കപ്പലണ്ടി അഥവാ നിലക്കടല പ്രമേഹമുള്ളവർ കഴിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് 'ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനി' ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പ്രോട്ടീന്റെയും ഫൈബറിന്റെയും നല്ല ഉറവിടമാണ് നിലക്കടല.

ദിവസവും നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിലക്കടലയ്ക്ക് കഴിയുമെന്ന് പഠനത്തിൽ പറയുന്നു.  

പ്രമേഹരോ​ഗികൾക്ക് നിലക്കടല വളരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിലക്കടലയിൽ ഗ്ലൈസെമിക്ക് സൂചിക (ജിഐ) കുറവാണ്. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഗ്ലൈസെമിക്ക് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് വിദ​ഗ്ധർ പറയുന്നു.

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രോട്ടീന്റെയും നാരുകളുടെയും മികച്ചൊരു ഉറവിടമാണ് നിലക്കടല. 2013 ലെ ഒരു പഠനമനുസരിച്ച്, ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്തുന്നത് അമിതവണ്ണമുള്ള സ്ത്രീകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

അൾസർ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Follow Us:
Download App:
  • android
  • ios