സെലീനിയം രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും തൈറോയ്ഡ് പ്രശ്നങ്ങളെ തടയാനും സഹായിക്കും. 

സെലീനിയം എന്ന ധാതു അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം 
സംരക്ഷിക്കാന്‍ ഏറെ സഹായിക്കും. കൂടാതെ സെലീനിയം രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും തൈറോയ്ഡ് പ്രശ്നങ്ങളെ തടയാനും സഹായിക്കും. അത്തരത്തില്‍ സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. ബ്രസീൽ നട്സ്

സെലീനിയത്തിന്‍റെ സമ്പന്നമായ ഉറവിടമാണ് ബ്രസീൽ നട്സ്. ഒരു ബ്രസീൽ നട്ടിൽ 68 മുതൽ 91 മൈക്രോഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

2. മുട്ട

മുട്ട കഴിക്കുന്നത് സെലീനിയം ലഭിക്കാന്‍ സഹായിക്കും. പ്രധാനമായും മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം അടങ്ങിയിട്ടുള്ളത്. ഒരു മുട്ടയില്‍ നിന്ന് 15 മൈക്രോഗ്രാം സെലീനിയം ലഭിക്കും. 

3. സൂര്യകാന്തി വിത്തുകൾ 

കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 23 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇ, മഗ്നീഷ്യം, പ്രോട്ടീൻ, നാരുകൾ തുടങ്ങി പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

4. മത്സ്യം, ചിക്കന്‍ 

100 ഗ്രാം ഫിഷില്‍ 92 മൈക്രോഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചിക്കനില്‍ 25 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. 

5. മുഴുധാന്യങ്ങള്‍

ബാര്‍ലി, ഗോതമ്പ് പോലെയുള്ള മുഴുധാന്യങ്ങളില്‍ സെലീനിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

6. മഷ്റൂം 

സെലീനിയം ധാരാളം അടങ്ങിയ മഷ്റൂം കഴിക്കുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. 

7. പാലുല്‍പ്പന്നങ്ങള്‍ 

പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സെലീനിയം ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.