ആദ്യം മാവ് പരത്തിയെടുത്തതിന് ശേഷം മിഠായികള്‍ പൊടിച്ചെടുത്ത് അതില്‍ നിറയ്ക്കും. സാധാരണ പറാത്ത ഉണ്ടാക്കുന്ന അതേ രീതിയിലാണ് സംഭവം തയ്യാറാക്കുന്നത്.

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ (Street food) നിരവധി പരീക്ഷണങ്ങളാണ് നാം ഇന്ന് കാണുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു പരീക്ഷണ വിഭവത്തിന്‍റെ വീഡിയോ (video) ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. മിഠായികള്‍ നിറച്ച പറാത്തയുടെ വീഡിയോ ആണിത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ഫുഡ് വ്ളോഗറാണ് 'കാന്‍ഡി പറാത്ത'യുടെ (Candy Paratha) വീഡിയോ പങ്കുവച്ചത്. ആദ്യം മാവ് പരത്തിയെടുത്തതിന് ശേഷം മിഠായികള്‍ പൊടിച്ചെടുത്ത് അതില്‍ നിറയ്ക്കും. സാധാരണ പറാത്ത ഉണ്ടാക്കുന്ന അതേ രീതിയിലാണ് സംഭവം തയ്യാറാക്കുന്നത്.

View post on Instagram

ചമ്മന്തിക്കൊപ്പമാണ് ഇത് വിളമ്പുന്നത്. ദില്ലിയിലെ ചാന്ദിനി ചൌക്കില്‍ നിന്നുള്ള വീഡിയോയാണിത്. വീഡിയോ കണ്ടവരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ക്ക് സംഭവം ഇഷ്ടപ്പെട്ടപ്പോള്‍ മറ്റുചിലര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്. 

Also Read: മക്കള്‍ക്കൊപ്പം പാചകം ചെയ്ത് സുരേഷ് റെയ്‌ന; വൈറലായി വീഡിയോ