ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കൊതിയൂറും രുചിയില്‍ ചീസി പൊട്ടറ്റോ ബ്രെഡ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഉരുളകിഴങ്ങ് - 3 എണ്ണം
മല്ലിയില -2 സ്പൂൺ
ഉപ്പ് -1 സ്പൂൺ
ചില്ലി ഫ്ലേക്‌സ് -1 സ്പൂൺ
മൈദ -1 കപ്പ്
ചീസ് - 4 സ്പൂൺ
ക്യാപ്‌സിക്കം - 1/2 കപ്പ്
ബട്ടർ - 1/2 കപ്പ്
വെളുത്തുള്ളി - 3 സ്പൂൺ
എണ്ണ - 1/4 കപ്പ്
ഒറിഗാനോ - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് ഉടച്ചെടുത്തതിനുശേഷം അതിലേയ്ക്ക് കുറച്ചു ഉപ്പും ആവശ്യത്തിന് ചില്ലി ഫ്ലക്സ് ഒപ്പം തന്നെ മല്ലിയിലയും ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴക്കുക. ഇനി അതിലേക്ക് മൈദയും കുറച്ച് എണ്ണയും ചേർത്ത് ഉപ്പ് നോക്കിയതിനുശേഷം ഇത് നല്ലപോലെ ചപ്പാത്തി മാവിന് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു പരന്ന പ്രതലത്തിലേയ്ക്ക് ഈയൊരു മാവ് വെച്ചുകൊടുത്ത് അതിനുള്ളിലേക്ക് ബട്ടറിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി ചേർത്ത് ഒറിഗാനോയും ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക. എന്നിട്ട് പരത്തിയ മാവിനുള്ളിലേക്ക് നന്നായിട്ട് സ്പ്രെഡ് ചെയ്തു കൊടുത്തതിനുശേഷം ക്യാപ്സിക്കം പല കളറിലുള്ളതും, ചീസും ചില്ലി ഫ്ലക്സും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചീസും ചേർത്തുകൊടുത്ത് അതിനു മുകളിലോട്ട് ഒരു സൈഡ് മടക്കിയതിനു ശേഷം ഒന്ന് സ്പ്രെസ്സ് ചെയ്തു കൊടുത്തു ദോശക്കല്ലില്‍ വെച്ച് ചൂടാകുമ്പോൾ അടച്ചുവെച്ച് വേവിക്കാവുന്നതാണ്.

