Asianet News MalayalamAsianet News Malayalam

ഉറക്കക്കുറവ് പരിഹരിക്കാൻ ഇതാ ഒരു കിടിലന്‍ ജ്യൂസ്!

ഉറക്കവുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് ശാസ്ത്ര ലോകത്ത് നടക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. അതുപോലെ തന്നെ ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

cherry juice can put an end to insomnia naturally
Author
First Published Oct 2, 2022, 10:01 AM IST

ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ഏറെ പ്രധാന്യമേറിയതാണ് ഉറക്കം. മാനസിക-ശാരീരിക സൗഖ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നാല്‍ രാത്രിയില്‍ ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം കിട്ടാത്ത നിരവധി പേരുണ്ട്. ഇത്തരത്തിലുള്ള ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. 

രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് ശാസ്ത്ര ലോകത്ത് നടക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. അതുപോലെ തന്നെ ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പാല്‍, നേന്ത്രപ്പഴം, ബദാം, കിവി, ഓട്സ്, ചോറ് തുടങ്ങിയവയൊക്കെ  നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. 

ഇപ്പോഴിതാ  ഉറക്കക്കുറവ് പരിഹരിക്കാൻ ചെറി ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്ന് പറയുകയാണ് ഗവേഷകർ. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ചെറി. ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, എ, കെ എന്നിവയോടൊപ്പം ബീറ്റാ കരോട്ടിൻ, കാത്സ്യം, ആന്‍റി ഓക്സിഡന്‍റസ് എന്നിവയും ചെറിയില്‍ അടങ്ങിയിട്ടുണ്ട്. 

കൂടാതെ ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്.  ചെറി വെറുതേ കഴിക്കുകയോ ചെറി ജ്യൂസായി കുടിക്കുകയോ ചെയ്യുന്നത് മെലാറ്റോണിന്‍റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.  അതുവഴി ഇത് ഉറക്കസമയം ദീർഘിപ്പിക്കാൻ സഹായിക്കും. മെലാറ്റോണിന് പുറമേ ചെറിയില്‍ ചെറിയ അളവില്‍ ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. ഉറക്കഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്ന ഒരു പ്രോട്ടീൻ ആണിത്. ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുമ്പാണ് ചെറി കഴിക്കേണ്ടത്. ചെറി ജ്യൂസ് ആക്കിയും കുടിക്കാം. പക്ഷേ മധുരം ചേർക്കാതെ വേണം ചെറി ജ്യൂസ് തയ്യാറാക്കാന്‍.

cherry juice can put an end to insomnia naturally

 

അതോടൊപ്പം ചെറി ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. പൊട്ടാസ്യം അടങ്ങിയ ചെറി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Also Read: നവരാത്രി വ്രതത്തിലാണോ? കുടിക്കാം ഈ മൂന്ന് പാനീയങ്ങള്‍...

Follow Us:
Download App:
  • android
  • ios