ഇന്ത്യയിലെ ആറ് കമ്പനികളില്‍ നിന്നെത്തിയ ഉത്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ സാന്നിധ്യം കണ്ടെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശീതികരിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ചൈന വിതരണാനുമതി നല്‍കി വരുന്നത്. 

കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന. പാക്കേജിങ്ങില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഓഫ് ചൈന അറിയിച്ചു. 

ഇന്ത്യയിലെ ആറ് കമ്പനികളില്‍ നിന്നെത്തിയ ഉത്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ സാന്നിധ്യം കണ്ടെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശീതികരിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ചൈന വിതരണാനുമതി നല്‍കി വരുന്നത്.

കഴിഞ്ഞവർഷം മുതൽ​ നിരവധി കമ്പനികളിൽ നിന്ന്​ ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്​ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളും മരണവും കൂടുന്നു; ആശങ്ക കനക്കുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona