ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ഒരു സ്ത്രീയാണ് കോർനെറ്റോ ഐസ്ക്രീം കൊണ്ട്  പറാത്ത ഇവിടെ തയ്യാറാക്കുന്നത്. പറാത്തയ്ക്കുള്ള മാവിലേയ്ക്ക് കോർനെറ്റോ ഐസ്ക്രീം ചേര്‍ത്ത് പരത്തുകയായിരുന്നു ആദ്യം. ശേഷം അത് ചൂടാക്കിയ തവയിൽ വെച്ച് ചുടുകയായിരുന്നു. 

സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. പലതും ട്രോളുകളും നേടിയിട്ടുണ്ട്. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രണ്ട് രുചികളുടെ വിചിത്രമായ 'കോമ്പിനേഷനു'കളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടത്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പലരുടെയും പ്രിയപ്പെട്ട ഉത്തരേന്ത്യൻ വിഭവമായ പറാത്തയിലാണ് ഇത്തവണത്തെ പരീക്ഷണം. ആലു പറാത്ത മുതൽ പനീർ പറാത്ത വരെ നാം കഴിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇവിടെ കോർനെറ്റോ ഐസ്ക്രീം- പറാത്ത കോമ്പിനേഷനാണ് പരീക്ഷിക്കുന്നത്. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ഒരു സ്ത്രീയാണ് കോർനെറ്റോ ഐസ്ക്രീം കൊണ്ട് പറാത്ത ഇവിടെ തയ്യാറാക്കുന്നത്. പറാത്തയ്ക്കുള്ള മാവിലേയ്ക്ക് കോർനെറ്റോ ഐസ്ക്രീം ചേര്‍ത്ത് പരത്തുകയായിരുന്നു ആദ്യം. ശേഷം അത് ചൂടാക്കിയ തവയിൽ വെച്ച് ചുടുകയായിരുന്നു. 

Scroll to load tweet…

എന്തായാലും സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പ്രത്യേകിച്ച്, പറാത്ത പ്രേമികള്‍ക്ക് സംഭവം ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. 'അയ്യോ വേണ്ടായേ' എന്നാണ് പലരും കമന്‍റ് ചെയ്തത്. എന്തിനാണ് ഭക്ഷണത്തോട് ഈ ക്രൂരത കാണിക്കുന്നത് എന്നും ചിലര്‍ ചോദിക്കുന്നു. 

Also Read: ഫാഷന്‍ ഡിസൈനിങ്ങ് ഉപേക്ഷിച്ച് വഴിയോരക്കച്ചവടം നടത്തി യുവതി; വീഡിയോ വൈറല്‍