ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. പ്രോസസിഡ് ഭക്ഷണങ്ങള്‍

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. ഇവ ചര്‍മ്മത്തില്‍ ചുളിവുകളും വരകളും മറ്റും വീഴാന്‍ കാരണമാകും.

2. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും. അതിനാല്‍ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

3. കാര്‍ബോഹൈട്രേറ്റ്

ബ്രെഡ്, പേസ്ട്രി പോലെയുള്ള കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

4. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കാം.

5. പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം മുഖക്കുരു ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ പാലുല്‍പ്പന്നങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

6. ഉപ്പ്

അമിതമായ ഉപ്പിന്‍റെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

7. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കും.

8. എരുവുള്ള ഭക്ഷണങ്ങള്‍

എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല.

9. മദ്യം

അമിത മദ്യപാനവും ചര്‍മ്മത്തെ മോശമാക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.