എപ്പോഴുമുള്ള ക്ഷീണം, ബലഹീനത, അമിതമായ മുടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ ചിലപ്പോള്‍ സിങ്കിന്റെ അളവ് കുറയുന്നതിന്‍റെ സൂചനകളാണ്.
എപ്പോഴുമുള്ള ക്ഷീണം, ബലഹീനത, അമിതമായ മുടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ ചിലപ്പോള്‍ സിങ്കിന്റെ അളവ് കുറയുന്നതിന്‍റെ സൂചനകളാണ്. നമ്മളിൽ മിക്കവർക്കും സിങ്കിന്റെ ഏറ്റവും സാധാരണമായ ഉറവിടം മുട്ടയാണ്. പക്ഷേ മുട്ടയേക്കാൾ കൂടുതൽ സിങ്ക് അടങ്ങിയിരിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അത്തരത്തില്‍ മുട്ടയേക്കാൾ കൂടുതൽ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മത്തങ്ങാ വിത്ത്
പ്രോട്ടീന്‍, സിങ്ക് തുടങ്ങിയവയൊക്കെ അടങ്ങിയ സീഡാണ് മത്തങ്ങാ വിത്ത്. 100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 7.64 മില്ലി ഗ്രാം സിങ്ക് ലഭിക്കും.
2. വെള്ളക്കടല
പ്രോട്ടീന്‍, ഫൈബര്‍, സിങ്ക് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് വെള്ളക്കടല. 100 ഗ്രാം വെള്ളക്കടലയില്‍ 1.53 മില്ലി ഗ്രാം സിങ്ക് അടങ്ങിയിരിക്കുന്നു.
3. അണ്ടിപരിപ്പ്
100 ഗ്രാം അണ്ടിപരിപ്പില്‍ 5.6 മില്ലി ഗ്രാം സിങ്ക് അടങ്ങിയിരിക്കുന്നു. അതിനാല്‍ അണ്ടിപരിപ്പും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സിങ്കിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
4. എള്ള്
സിങ്ക്, കാത്സ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സിങ്കിന്‍റെ കുറവിനെ പരിഹരിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
