ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കുടലിന്‍റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ദഹനക്കേടും വയറ്റിലെ അസ്വസ്ഥതയുമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കുടലിന്‍റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. എരുവേറിയ ഭക്ഷണങ്ങള്‍

എരുവേറിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കാം.

2. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കും.

3. പഞ്ചസാര

ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പഞ്ചസാര ഇല്ലാതാക്കുന്നു. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പരമാവധി കുറയ്ക്കുക.

4. ഉപ്പ്

ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.

5. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.

6. റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

7. കോഫി

കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുക.

8. മദ്യം

അമിത മദ്യപാനവും കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.