പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. രാവിലെയുള്ള മലബന്ധം അകറ്റാന്‍ രാവിലെ എന്ത് കഴിക്കണം?
രാവിലെയുള്ള മലബന്ധമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ഭക്ഷണത്തില്‍ കുറഞ്ഞ നാരിന്‍റെ അളവ്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത്, എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, പ്രഭാതഭക്ഷണം ഒഴിവാക്കുക, ഉദാസീനമായ ജീവിതശൈലി, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങിയവയൊക്കെ രാവിലെയുള്ള മലബന്ധത്തിന് കാരണമാകാം.
രാവിലെയുള്ള മലബന്ധം അകറ്റാന്‍ രാവിലെ എന്ത് കഴിക്കണം?
1. ചെറുനാരങ്ങ ചേർത്ത ചൂടുവെള്ളം
ചായയോ കാപ്പിയോ കുടിക്കുന്നതിനു മുമ്പ് ചെറുനാരങ്ങ ചേർത്ത ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2. കുതിർത്ത ഉണക്കമുന്തിരി അല്ലെങ്കിൽ അത്തിപ്പഴം
നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി അല്ലെങ്കിൽ അത്തിപ്പഴം കുതിര്‍ത്തത് രാവിലെ കഴിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് അകറ്റാന്‍ സഹായിക്കും.
3. പപ്പായ അല്ലെങ്കിൽ പഴുത്ത വാഴപ്പഴം
പപ്പായയിലും വാഴപ്പഴത്തിലും നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. ചൂടുള്ള പാലിനൊപ്പം നെയ്യ്
ചൂടുള്ള പാലിൽ ഒരു ടീസ്പൂൺ നെയ്യ് കലർത്തി കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.
5. കുതിര്‍ത്ത ചിയ വിത്തുകൾ
ഉയർന്ന നാരുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ചിയ വിത്തുകൾ കുതിര്‍ത്ത് കഴിക്കുന്നത്മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
6. പ്രൂൺസ്
നാരുകളാല്‍ സമ്പന്നമായ പ്രൂൺസ് രാവിലെ കഴിക്കുന്നതും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
