Asianet News MalayalamAsianet News Malayalam

അഞ്ച് പൈസയ്ക്ക് ബിരിയാണി; കൊവിഡ് പ്രോട്ടോക്കോള്‍ മറന്നു ജനം; ഉദ്ഘാടന ദിനത്തില്‍ ഹോട്ടലിന് പൂട്ടിട്ടു

ബിരിയാണി കിട്ടിയില്ലെന്ന പരാതിയായിരുന്നു ചിലര്‍ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞത്. ജനക്കൂട്ടത്തെ ലാത്തിവീശി പിരിച്ചുവിട്ടാണു പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

Covid 19 a myth as huge crowd gathers to buy Biryani for 5 paise
Author
Thiruvananthapuram, First Published Jul 23, 2021, 5:09 PM IST

അഞ്ച് പൈസ കൊടുത്ത് ബിരിയാണി വാങ്ങാനായി കൂട്ടം കൂടിയത് നൂറു കണക്കിന് പേര്‍. തമിഴ്‌നാട്ടിലെ മധുരയില്‍ ആണ് സംഭവം നടന്നത്. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാള്‍ ഭക്ഷണശാലയിലാണ് ഉദ്ഘാടന ദിവസത്തില്‍ അഞ്ചുപൈസയുമായി വരുന്നവര്‍ക്ക് ബിരിയാണി നല്‍കുമെന്ന് പരസ്യം നല്‍കിയത്.

സെല്ലൂർ മേഖലയിലാണു പരസ്യ പോസ്റ്ററുകൾ പതിച്ചിരുന്നത്. ഇതു വായിച്ചാണു നൂറുകണക്കിനു പേർ 5 പൈസ നാണയവുമായി ഹോട്ടലിന് മുന്‍പില്‍ തടിച്ചുകൂടിയത്. ആൾത്തിരക്കു കാരണം സ്റ്റാൾ ഉടമകൾ കടയ്ക്കു ഷട്ടറിടുകയും ചെയ്തു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹോട്ടലിന് മുന്‍പില്‍ നീണ്ട നിര തന്നെ ഉണ്ടായതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി. ഹോട്ടലിന് ഉദ്ഘാടന ദിവസം തന്നെ പൂട്ടിട്ടു.

അതേസമയം, ബിരിയാണി കിട്ടിയില്ലെന്ന പരാതിയായിരുന്നു ചിലര്‍ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞത്. ജനക്കൂട്ടത്തെ ലാത്തിവീശി പിരിച്ചുവിട്ടാണു പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

Also Read: 'ഹെര്‍ഡ് ഇമ്മ്യണിറ്റി'യെന്ന മട്ടണ്‍ ബിരിയാണി; ഡോക്ടറുടെ കുറിപ്പ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios