തെെര് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. തെെര് ഇനി മുതൽ വെറുതെ കഴിക്കാതെ മൂന്നോ നാലോ ഉണക്കമുന്തിരി കൂടി ചേർത്ത് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കർ പറയുന്നത്.

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടൽ ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നത് പ്രധാനമാണ്. തൈരിലെ 'പ്രോബയോട്ടിക്സ്' നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാരണം നല്ല  ബാക്ടീരിയകൾ നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

 

 

തെെരിൽ ഉണക്കമുന്തിരി ചേർക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും  നശിപ്പിക്കാൻ സഹായിക്കുമെന്ന് രുജുത പറഞ്ഞു. മാത്രമല്ല, കൊഴുപ്പും മസാലയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും കുടലിന്റെ പാളിയിൽ വീക്കം ഉണ്ടാക്കുന്നു.  തൈരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

കുടലിലെ മോശം ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മോണകളും പല്ലുകളും ആരോഗ്യകരമായി നിലനിർത്തുന്നതിന് തെെരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും രുജുത പറഞ്ഞു.

 

 

ഉണക്കമുന്തിരി, തൈര് എന്നിവയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, മലബന്ധ പ്രശ്നം തടയാനും ഇത് ​ഗുണപ്രദമാണ്. 

തണുപ്പ് കാലത്ത് ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്