നാരങ്ങാ വെള്ളത്തില്‍ കറിവേപ്പില ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നാരങ്ങാ വെള്ളത്തില്‍ കറിവേപ്പില ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളത്തില്‍ കറിവേപ്പില ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ദഹനം

നാരങ്ങാ വെള്ളത്തില്‍ കറിവേപ്പില ചേര്‍ത്ത് കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കും.

3. നിര്‍ജ്ജലീകരണം

നാരങ്ങാ വെള്ളത്തില്‍ കറിവേപ്പില ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ഗുണം ചെയ്യും.

4. ഹൃദയാരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. അതുപോലെ കറിവേപ്പില ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഗുണം ചെയ്യും. അതിനാല്‍ നാരങ്ങാ വെള്ളത്തില്‍ കറിവേപ്പില ചേര്‍ത്ത് കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

5. കണ്ണുകളുടെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ നാരങ്ങാ- കറിവേപ്പില വെള്ളം പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

6. കരള്‍, ശ്വാസകോശം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ നാരങ്ങാ- കറിവേപ്പില വെള്ളം കരളിന്‍റെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

7. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ നാരങ്ങാ- കറിവേപ്പില വെള്ളം ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.