Asianet News MalayalamAsianet News Malayalam

ഡയറ്റില്‍ പഞ്ചസാരയുടെ അളവ് എങ്ങനെ കുറയ്ക്കാം?

പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയില്ല. എന്നിരുന്നാലും ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. 

Cut Out Sugar From Your Diet
Author
Thiruvananthapuram, First Published Aug 28, 2020, 11:17 AM IST

പഞ്ചസാര നമ്മുടെ ജീവിതത്തിലെ സ്ഥിരമായ ഒരു സന്തതസഹചാരിയായി മാറിയിരിക്കുന്നു. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത് മുതല്‍ പ്രമേഹത്തെ വരെ ബാധിക്കാം.  

അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയില്ല. എന്നിരുന്നാലും ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത് എങ്ങനെ എന്ന് നോക്കാം. 

ഒന്ന്...

രാവിലെ കോഫി കുടിക്കുമ്പോഴും രാത്രി പാല്‍ കുടിക്കുമ്പോഴും പഞ്ചസാര ഇടുന്നത് ഒഴിവാക്കുക. പകരം ശര്‍ക്കര ഇടാം. കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയുമാണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ശര്‍ക്കര സഹായിക്കും. സംസ്‌കരിച്ച ഉത്പന്നമായ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ശീലമാക്കുന്നത് നല്ലതാണ്.

Cut Out Sugar From Your Diet

 

രണ്ട്...

പ്രഭാതഭക്ഷണത്തിലും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. ചിലര്‍ക്ക് പുട്ടും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ഒപ്പം പഞ്ചസാര നിര്‍ബന്ധമാണ്. ഇത് ഒഴിവാക്കുക. 

മൂന്ന്...

കേക്കും മറ്റ് ബേക്കറി ഭക്ഷണങ്ങളോടും ഇഷ്ടമുള്ളവരുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ പഞ്ചസാരയുടെ ഉപയോഗം കൂടുതലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കി സാലഡോ നട്സോ മറ്റോ തിരഞ്ഞെടുക്കാം.  ഓട്സും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ്. 

നാല്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. പകരം നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കാം. അതുപോലെ തന്നെ ഇളനീരും ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്...

വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ നല്ലത്. 

Also Read: 'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ'; വണ്ണം കുറച്ചതിങ്ങനെ; കുറിപ്പുമായി ഡോ. സൗമ്യ...

Follow Us:
Download App:
  • android
  • ios