തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് എപ്പോഴും ഒരു സഹായമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട  നിരവധി രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ മക്‌ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ബര്‍ഗറാണ് ഈ ഉപഭോക്താവ് ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ബോയ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും കൊണ്ടുവന്ന ഭക്ഷണം അവിടെവച്ചുതന്നെ കഴിക്കുകയും ചെയ്തു. 

ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഓര്‍ഡര്‍ ചെയ്തയാളുടെ സഹോദരിയാണ് തന്റെ ജനാലയിലൂടെ  ദൃശ്യങ്ങള്‍ പകര്‍ത്തിയതും അത് ട്വിറ്ററിലൂടെ പങ്കുവച്ചതും. സംഭവത്തില്‍ ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായാണ് ഡെലിവറി കമ്പനി വ്യക്തമാക്കുന്നത്. 

 

Also Read: ഏഴ് വയസുകാരി ഓർഡർ ചെയ്‌ത ഭക്ഷണം എത്തിയത് 42 തവണ!