ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മം അഴകുള്ളതും ചെറുപ്പമായതുമായി നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം. 

ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോവുകയും പല സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ഇന്ന് പല സ്ത്രീകളും. എന്നാല്‍ ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. 

ചര്‍മ്മം അഴകുള്ളതും ചെറുപ്പമായതുമായി നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.

ഒന്ന്...

കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളത്തിന്‍റെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. അതിനാല്‍ മാതളത്തിന്‍റെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മ്മം സുന്ദരമാകുന്നതോടൊപ്പം മുഖക്കുരു വരാതിരിക്കാനും മാതളജ്യൂസ് കുടിക്കാം. 

രണ്ട്...

തക്കാളി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളി ജ്യൂസ് ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​. ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത്​ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കുടിക്കുന്നത്​ ചർമ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കും. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ചർമ്മത്തിന്​ മാത്രമല്ല, ശരീരത്തിന്​ ഒന്നടങ്കം ഗുണകരമാണ്​.

മൂന്ന്...

വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വേനൽക്കാലത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍, നിറം വര്‍ധിപ്പിക്കാനും വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കാം. 

നാല്...

വെള്ളരിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

Also Read: ശരീരഭാരം കൂടുമെന്ന് പേടി വേണ്ട; കുടിക്കാം കരിമ്പിൻ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona