ശൈത്യകാലത്ത് ആളുകൾ സാധാരണയേക്കാൾ വളരെ കുറച്ച് വെള്ളം മാത്രമേ കുടിക്കാറുള്ളൂ. കാരണം തണുപ്പ് കാലത്ത് ദാഹം സ്വാഭാവികമായും കുറയുന്നു. അതേസമയം, തണുപ്പിൽ നിന്ന് ആശ്വാസം നേടാൻ പലരും ചായയും കാപ്പിയും കുടിക്കുന്നത് വർദ്ധിപ്പിക്കുന്നതായി ഡോ. ദുഷ്യന്ത് പറഞ്ഞു. 

ചായയോ കാപ്പിയോ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് അധികം ആളുകളും. ചൂട് ചായയോ കാപ്പിയോ കുടിക്കുന്നത് ഊർജനില കൂട്ടാൻ സഹായിക്കും. പലരും ഊർജ്ജം നിലനിർത്താനും തണുപ്പിനെ ചെറുക്കാനും ദിവസം മുഴുവൻ ഒന്നിലധികം കപ്പുകൾ കുടിക്കാറുണ്ട്. എന്നിരുന്നാലും, ഈ ശീലം സന്ധികളുടെ ആരോഗ്യത്തിന് ദോഷം വരുത്തിയേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശൈത്യകാലത്ത് ചായയും കാപ്പിയും അമിതമായി കഴിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാവുകയും സന്ധികളുടെ കാഠിന്യം വഷളാക്കുകയും ചെയ്യും. പ്രത്യേകിച്ച് കാൽമുട്ടുകളിലും സന്ധികളിലും... - റായ്പൂർ എയിംസിലെ ഓർത്തോപീഡിക് സ്പോർട്സ് ഇൻജുറി സ്പെഷ്യലിസ്റ്റായ ഡോ. ദുഷ്യന്ത് ചൗഹാൻ പറയുന്നു.

ശൈത്യകാലത്ത് ആളുകൾ സാധാരണയേക്കാൾ വളരെ കുറച്ച് വെള്ളം മാത്രമേ കുടിക്കാറുള്ളൂ. കാരണം തണുപ്പ് കാലത്ത് ദാഹം സ്വാഭാവികമായും കുറയുന്നു. അതേസമയം, തണുപ്പിൽ നിന്ന് ആശ്വാസം നേടാൻ പലരും ചായയും കാപ്പിയും കുടിക്കുന്നത് വർദ്ധിപ്പിക്കുന്നതായി ഡോ. ദുഷ്യന്ത് പറഞ്ഞു.

കഫീൻ അമിതമായി എത്തുന്നത് പേശികളുടെ ആരോ​ഗ്യത്തെ ബാധിക്കാം. തരുണാസ്ഥിക്ക് നേരിട്ട് കേടുവരുത്തുന്നില്ലെങ്കിലും, ഇതിന് നേരിയ നിർജ്ജലീകരണ ഫലമുണ്ട്. വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ഇത് സന്ധി കലകളിലെ വരൾച്ച വർദ്ധിപ്പിക്കും. നിലവിലുള്ള ആർത്രൈറ്റിസ്, ലിഗമെന്റ് പരിക്കുകൾ അല്ലെങ്കിൽ പേശി ബലഹീനത എന്നിവയുള്ള ആളുകൾക്ക്, ഇത് പ്രശ്നമാകും.

തണുത്ത താപനില സ്വാഭാവികമായും സന്ധികളുടെ ചലനത്തെ ബാധിക്കുന്നു. അന്തരീക്ഷം തണുപ്പുള്ളപ്പോൾ, രക്തക്കുഴലുകൾ ചുരുങ്ങുകയും പുറംഭാഗങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുകയും ചെയ്യുന്നു. കുറഞ്ഞ രക്തയോട്ടം ടിഷ്യുകളെ കൂടുതൽ ഇറുകിയതാക്കുകയും സൈനോവിയൽ ദ്രാവകത്തിന്റെ ചലനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് രാവിലെയോ ഒരിടത്ത് കൂടുതൽ നേരം ഇരുന്നതിനുശേഷമോ സന്ധികൾ സാധാരണയായി കാഠിന്യം അനുഭവപ്പെടുന്നതെന്ന് ഡോ. ദുഷ്യന്ത് പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ നിന്ന് ചായയോ കാപ്പിയോ പൂർണമായി ഒഴിവാക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. അമിതമായി കുടിക്കാതെ നോക്കുകയാണ് വേണ്ടത്. ഓരോ കപ്പ് ചായയോ കാപ്പിയോ കുടിക്കുമ്പോഴും ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക. പുറത്ത് പോകുമ്പോൾ ചായയ്ക്ക് പകരം വെള്ളം കുടിക്കുക. ശൈത്യകാലത്ത് അപൂർവ്വമായി ദാഹം തോന്നുന്നവർക്ക്. ഇടയ്ക്കിടെ ഹെർബൽ ടീകളോ കഫീൻ അടങ്ങാത്ത പാനീയങ്ങളോ കുടിക്കാം.