ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അഥവാ ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അഥവാ ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.

2. ചെമ്പരത്തി ചായ

ചെമ്പരത്തി ചായ കുടിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

3. തക്കാളി ജ്യൂസ്

100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ലൈക്കോപിനും ഉണ്ട്. അതിനാല്‍ ഇവയും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

4. നെല്ലിക്ക ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

5. ഓറഞ്ച് ജ്യൂസ്

ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.

6. നാരങ്ങാ വെള്ളം

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

7. ഇളനീര്‍

പൊട്ടാസ്യം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.