വിളർച്ച തടയാനും മാതള നാരങ്ങ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

പഴങ്ങളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മാതള നാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നതിന് സഹായിക്കുന്നു.

വിളർച്ച തടയാനും മാതള നാരങ്ങ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. മാതളനാരങ്ങ, പാൽ, ചെറുപ്പഴം, അൽപ്പം നട്ട്സും എന്നിവ ചേർത്ത് ഒരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ

മാതളം 2 എണ്ണം
പാൽ ഒരു കപ്പ്
ചെറുപ്പഴം 2 എണ്ണം
നട്സ് 1 പിടി

തയ്യാറാക്കുന്ന വിധം...

ആദ്യം പാൽ നന്നായി തിളപ്പിച്ച് തണുപ്പിക്കാനായി വയ്ക്കുക. അതിന് ശേഷം മാതള നാരങ്ങ തൊലിക്കളഞ്ഞ് പാലിനൊപ്പം മിക്സിയിലോ ജ്യൂസറിലോ അടിക്കുക. പാലിലേക്ക് മിക്സ് ചെയ്യുക. ഇതിലേക്ക് നട്സുകൾ പൊടിച്ചോ അല്ലാതെയോ ചേർക്കാവുന്നതാണ്. മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജിൽ അൽപം നേരം വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ കഴിക്കാം...

നാലുമണി പലഹാരം വ്യത്യസ്തമാക്കാൻ കിളിക്കൂട്; തയ്യാറാക്കുന്ന വിധം