വേഗത്തിൽ തയ്യാറാക്കാം ഒരു കിടിലൻ ബീഫ് വരട്ടിയത്. രുചിക്കാലത്തിൽ ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

ബീഫ് 1 കിലോ

ബീഫ് മാരിനേറ്റ് ചെയ്യാൻ വേണ്ടിയത്

ഉപ്പ് 1/2 സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 സ്പൂൺ

കാശ്മീരി മുളക് പൊടി 2 സ്പൂൺ

വെളിച്ചെണ്ണ 1 സ്പൂൺ

(ബീഫിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്തു ഒന്നു മാരിനേറ്റു ചെയ്തു കുറഞ്ഞത് ഒരു അര മണിക്കൂർ എങ്കിലും വെക്കണം)

കൊച്ചുള്ളി കാൽ കിലോ

തേങ്ങ കൊത്ത് കുറച്ചു

കറിവേപ്പില ആവശ്യത്തിന്

പച്ച മുളക് ആവശ്യത്തിന്

വെളിച്ചെണ്ണ ആവശ്യത്തിന്

മഞ്ഞൾ പൊടി 1/4 സ്പൂൺ

ചതച്ച മുളക് എരിവിന് ആവശ്യമായത്

ഗരം മസാല 1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തേങ്ങ കൊത്ത് ഇട്ടു ഒന്നു വറുത്തെടുക്കുക. ഇതിലേക്ക് കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും കൂടെ ചേർക്കുക. ഇതെല്ലാം ഒന്നു മൂത്തു വരുമ്പോൾ എടുത്തു വെച്ച കൊച്ചുള്ളി, കറിവേപ്പില ചേർത്തു ഇളക്കുക ( ഉള്ളി അരിയേണ്ട കാര്യം ഇല്ല). 

ഇനി ചതച്ച മുളക് ഇട്ടു കൊടുക്കുക. അതും ഒന്നും മൂപ്പിച്ചിട്ടു ഇനി മാരിനേറ്റു ചെയ്ത ബീഫ് ഇട്ടു കൊടുക്കുക. 1/2 കപ്പ്‌ വെള്ളം കൂടെ ചേർത്തു ഇനി ഒരു 5 വിസിൽ വരെ പ്രഷർ കൊടുത്തു ഒന്നു വേവിച്ചെടുക്കുക.

പ്രഷർ ഒക്കെ പോയ ശേഷം വെന്ത ബീഫിൽ വെള്ളം ഉണ്ടെകിൽ ഒരു പാനിലേക്ക് മാറ്റി ഒന്നു വറ്റിച്ചെടുക്കുക. ഇനി അവസാനം വേണെമെങ്കിൽ കുറച്ചു ഗരം മസാല കൂടെ ഇട്ടു അവസാനം കുറച്ചു പച്ച മുളക്, കറിവേപ്പില എന്നിവ ചേർത്തു ഇളക്കി എടുത്താൽ നല്ല അടിപൊളി ബീഫ് വരട്ടിയത് റെഡി.

ചുമ്മാതെ അല്ല ഈ ഒരു Beef Recipe Trending ആയതു,വേഗത്തിൽ പണി കഴിയും രുചിയും ഉണ്ട്|Trending Beef Recipe