Asianet News MalayalamAsianet News Malayalam

Tea Time Snacks| ബാക്കി വന്ന ദോശ മാവ് കൊണ്ടൊരു നാലുമണി പലഹാരം; റെസിപ്പി

ദോശ മാവ്, ജീരകം എന്നിവ ചേർത്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. ഇനി എങ്ങനെയാണ് ഈ സ്നാക്ക്സ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

easy dosa batter snack
Author
Trivandrum, First Published Nov 9, 2021, 6:19 PM IST

ബാക്കി വന്ന ദോശ മാവ്(dosa batter) കൊണ്ട് നല്ലൊരു സ്നാക്ക്സ് തയ്യാറാക്കിയാലോ? ദോശ മാവ്, ജീരകം എന്നിവ ചേർത്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. ഇനി എങ്ങനെയാണ് ഈ സ്നാക്ക്സ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ദോശ മാവ്                                          രണ്ട് ദോശയ്ക്ക്
എണ്ണ                                                  വറുക്കാൻ ആവശ്യത്തിന്
ജീരകം                                                    ഒരു സ്പൂൺ
ചമ്മന്തി, സാമ്പാർ                             ഡിപ്പ് ചെയ്യാൻ

തയ്യാറാക്കുന്ന വിധം...

ദോശ കല്ല് ചൂടാകുമ്പോൾ അതിലേക്ക്‌ മാവിൽ ജീരകവും ചേർത്ത് കുഴച്ചു കല്ലിൽ ഒഴിച്ച് രണ്ട് ദോശ തയ്യാറാക്കി എടുക്കുക. ദോശ ഒന്ന് തണുത്തു കഴിയുമ്പോൾ ഒരു കത്തികൊണ്ട് നീളത്തിൽ മുറിച്ചു എടുക്കുക. മുറിച്ച ദോശ ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്കു ഇട്ടു വറുത്തു എടുക്കുക. നല്ല മുറുക്ക് പോലെ മൊരു മൊരാ കഴിക്കാൻ ആകുന്ന ദോശ സ്ട്രിപ്സ്, ഹണി ചില്ലി സോസ് അല്ലെങ്കിൽ സാധാരണ ചട്ട്ണി സാമ്പാർ ഡിപ്പ് ചെയ്തും കഴിക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

ബ്രെഡ് കൊണ്ട് ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം

Follow Us:
Download App:
  • android
  • ios