ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ധാരാളം പോഷകങ്ങളും വിറ്റാമിനുകളും മിനറൽസും ആവശ്യമാണ്. ഈ പഴങ്ങളിൽ ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.
പോഷകങ്ങളെ പോലെ തന്നെ ശരീരത്തിന് ആവശ്യമായ ഘടകമാണ് മിനറൽസും. അതിൽ പ്രധാനപ്പെട്ടതാണ് കാൽഷ്യം. പല്ല്, എല്ലുകൾ, പേശികൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാൽഷ്യം ആവശ്യമാണ്. ക്ഷീര ഉത്പന്നങ്ങളിൽ മാത്രമല്ല പഴങ്ങളിലും ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കാൽഷ്യത്തിന്റെ അളവ് കൂട്ടാൻ ഈ പഴങ്ങൾ കഴിക്കൂ.
ആപ്രിക്കോട്ട്
ഇതിൽ ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്രിക്കോട്ട് കഴിക്കുന്നത് ശരീരത്തിലെ കാൽഷ്യത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. സാലഡ്, ബ്രേക്ഫാസ്റ്റ് എന്നിവയ്‌ക്കൊപ്പമെല്ലാം ഇത് കഴിക്കാൻ സാധിക്കും.
കിവി
കിവിയിൽ വിറ്റാമിൻ സി മാത്രമല്ല ശരീരത്തിന് ആവശ്യമായ കാൽഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ 60 മില്ലിഗ്രാം കാൽഷ്യമാണ് ഉള്ളത്. ഇത് പഴമായോ ജ്യൂസായോ കുടിക്കാവുന്നതാണ്.
ഓറഞ്ച്
ഓറഞ്ച് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ പലർക്കും അറിയില്ല. വിറ്റാമിൻ സി മാത്രമല്ല ഓറഞ്ചിൽ ധാരാളം കാൽഷ്യവും അടങ്ങിട്ടിയിട്ടുണ്ട്.
ബെറീസ്
ബ്ലാക്ബെറി, സ്ട്രോബെറി, റാസ്പ്ബെറി തുടങ്ങിയ പഴങ്ങളിൽ ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. ഇവ സാലഡിൽ ചേർത്തോ ഫ്രഷായോ കഴിക്കാവുന്നതാണ്. ഇതിൽ 20 മില്ലിഗ്രാമിൽ കൂടുതൽ കാൽഷ്യം ഉണ്ട്.
പൈനാപ്പിൾ
പൈനാപ്പിളിലും ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രമേഹം ഉള്ളവർ ഇത് കഴിക്കാൻ പാടില്ല. കാൽഷ്യം മാത്രമല്ല ഇതിൽ മറ്റു മിനറലുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
പപ്പായ
പപ്പായയിൽ ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പാകം ചെയ്തോ അല്ലാതെയോ കഴിക്കാൻ സാധിക്കും. അതേസമയം ഇതിൽ മധുരത്തിന്റെ അളവ് മറ്റ് പഴങ്ങളെക്കാളും കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ഇത് കഴിക്കാൻ പാടില്ല.


