ഫുഡ് ബ്ളോഗറായ ഗൗരവ് വാസനാണ് വിഡിയോ ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ചത്. വീഡിയോ ഇതുവരെ ഏകദേശം ഒന്നരക്കോടിയിലധികം പേരാണ് കണ്ടത്. 18 ലക്ഷം പേർ ലൈക്ക് നൽകി. മുളപ്പിച്ച പയർവർ​ഗങ്ങൾ കൊണ്ടുള്ള ചാട്ടാണ് ഗോപിലാൽ വിൽക്കുന്നത്. 

ചാട്ട് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വിവിധ രുചിയിലുള്ള ചാട്ടുകൾ ഇന്നുണ്ട്.കാൺപൂരിലെ ഒരു ചാട്ട് വിൽപ്പനക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ചിരിയോടെ ചാട്ട് വിൽക്കുന്ന ഗോപിലാൽ എന്നയാളുടെ വീഡിയോയാണ് വൈറലായത്.

ഫുഡ് ബ്ളോഗറായ ഗൗരവ് വാസനാണ് വീഡിയോ ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ചത്. വീഡിയോ ഇതുവരെ ഏകദേശം ഒന്നരക്കോടിയിലധികം പേരാണ് കണ്ടത്. 18 ലക്ഷം പേർ ലൈക്ക് നൽകി. മുളപ്പിച്ച പയർവർ​ഗങ്ങൾ കൊണ്ടുള്ള ചാട്ടാണ് ഗോപിലാൽ വിൽക്കുന്നത്.

കടല, വറുത്ത കപ്പലണ്ടി, ഉലുവ, ഗ്രീൻപീസ് എന്നിവയ്ക്കൊപ്പം റാഡിഷ് ഇലയും പച്ചമുളകും നാരങ്ങ നീരും പുതിന ചട്ണിയും സുഗന്ധവ്യജ്ഞനങ്ങളും ചേർത്തുള്ള ചാട്ടിന് ആവശ്യക്കാർ ഏറെയാണെന്നും അദ്ദേഹം പറയുന്നു. 

20 രൂപയാണ് ഈ ചാട്ടിന് അദ്ദേഹം വാങ്ങുന്നത്. വീഡിയോയ്ക്ക് താഴേ നിരവധി പേർ കന്റുകൾ ചെയ്തിട്ടുണ്ട്. മുഖത്തെ പുഞ്ചിരിയാണ് വീഡിയോയിലെ ഏറ്റവും മികച്ചതെന്നാണ് ഒരാൾ കമന്റ് ചെയ്തതു. ആരോഗ്യകരവും ശുദ്ധവും എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. 

View post on Instagram