Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് നട്സുകൾ

വാൾനട്ട് ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.  പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്. ബേക്കറി പലഹാരങ്ങൾക്ക് പകരം വാൾനട്ട് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. 

five nuts help to lose weight
Author
Trivandrum, First Published Aug 4, 2021, 11:56 AM IST

നട്സ് കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഹൃദയാരോഗ്യത്തിനും ബുദ്ധി വര്‍ധിപ്പിക്കാനും പ്രത്യുല്‍പാദനശേഷിക്കുമെല്ലാം നട്സ് ഏറെ നല്ലതാണ്. ഫൈബറും പ്രോട്ടീനും ആവോളമടങ്ങിയ നട്സ് ഭാരം കുറയ്ക്കാനും ശരീരത്തിലെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഏതൊക്കെ നട്സാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് അറിയാം...

ബദാം...

ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വി​ദ​ഗ്ധർ പറയുന്നു. ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാൻ ബദാം സഹായിക്കും. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.
ബദാമിൽ മോണോ അപൂരിത കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ വിശപ്പ് നിയന്ത്രിക്കാൻ മികച്ചൊരു നട്സാണെന്ന് തന്നെ പറയാം.

 

five nuts help to lose weight

 

കശുവണ്ടി...

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കശുവണ്ടി ഉൾപ്പെടുത്തുക. കശുവണ്ടിയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ, കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

നിലക്കടല...

നിലക്കടലയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. നിലക്കടല കഴിക്കുന്നത് ശരീരത്തിന് ശക്തി നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

five nuts help to lose weight

 

വാൾനട്ട്...

വാൾനട്ട് ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.  പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്. ബേക്കറി പലഹാരങ്ങൾക്ക് പകരം വാൾനട്ട് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ദിവസവും ഒരുപിടി വാൾനട്ട് കുതിർത്ത് കഴിക്കുന്നത് ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

ഉണക്കമുന്തിരി...

തടി കുറയ്ക്കാന്‍ ഉണക്ക മുന്തിരി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉണക്ക മുന്തിരി തലേന്ന് രാത്രി വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക. അമിതമായ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും ഉണക്കമുന്തിരി തടയുന്നു.ഉണക്കമുന്തിരി വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തണമെന്നും ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു.


 

Follow Us:
Download App:
  • android
  • ios