Asianet News MalayalamAsianet News Malayalam

പാവയ്ക്ക ജ്യൂസ് കുടിക്കാൻ മടികാണിക്കേണ്ട; ​അഞ്ചുണ്ട് ​ഗുണങ്ങൾ

ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹം തടയുവാനും വളരെ ഫലപ്രദമാണ്. ആന്റി ഓക്സിഡൻറുകളും വിറ്റാമിൻ എ, സി എന്നിവയും പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവയെ അകറ്റാൻ സഹായിക്കുന്നു. 

five reasons you must drink  bitter gourd juice
Author
Trivandrum, First Published Sep 29, 2020, 10:03 PM IST

പലർക്കും പാവയ്ക്ക കഴിക്കാൻ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാൻ മടികാണിക്കുന്നതും. പാവയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക.  രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത് കുറയ്ക്കാൻ പാവയ്ക്ക മികച്ചതാണ്. ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹം തടയുവാനും വളരെ ഫലപ്രദമാണ്. 

ആന്റി ഓക്സിഡൻറുകളും വിറ്റാമിൻ എ, സി എന്നിവയും പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവയെ അകറ്റാൻ സഹായിക്കുന്നു. ദിവസവും പാവയ്ക്ക ജ്യൂസ് കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

പാവയ്ക്ക ജ്യൂസ് പതിവായി കുടുക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കുകയും ട്യൂമർ രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു. 

രണ്ട്...

 ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുകയും വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും സഹായിക്കും. അതിനാൽ, ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് പാവയ്ക്ക ജ്യൂസ്.

മൂന്ന്...

പാവയ്ക്ക എൽഡിഎൽ കൊളസ്‌ട്രോൾ (മോശം കൊളസ്ട്രോൾ) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കുന്നു.

നാല്...

പാവയ്ക്കയിൽ നാരുകൾ അഥവാ ഫൈബർ നിറഞ്ഞിരിക്കുന്നു, അതിനാൽ ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

അഞ്ച്...

പാവയ്ക്ക ജ്യൂസ് ഉപഭോഗം ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ജ്യൂസിൽ അൽപം തേൻ ചേർക്കുന്നത്  ദഹന പ്രവർത്തനങ്ങൾ വേഗത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ആര്യവേപ്പിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്


 

Follow Us:
Download App:
  • android
  • ios