സമൂസയ്ക്കുള്ളില്‍ ഗുലാബ് ജാമുൻ വച്ച് തയാറാക്കിയ വിഭവം കഴിക്കുന്ന വീഡിയോയാണ് അഭിഷേക് എന്ന ഫുഡ്‌ ബ്ലോഗര്‍ പങ്കുവച്ചത്. എന്നാല്‍ സംഭവം രുചിച്ച ഉടന്‍ അഭിഷേകിന്റെ മുഖത്തു വന്ന ഭാവമാണ് സംഭവം വൈറലാകാന്‍ കാരണം. 

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ക്ക് (Street Food) നിരവധി ആരാധകരുണ്ടെന്ന് തിരിച്ചറിഞ്ഞ വര്‍ഷം കൂടിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും ഈ വര്‍ഷം നാം സോഷ്യല്‍ മീഡിയയിലൂടെ (social media) കണ്ടു. ഇപ്പോഴിതാ ഒരു പാളിയ പരീക്ഷണ വിഭവത്തിന്‍റെ വീഡിയോ (video) ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

സമൂസയ്ക്കുള്ളില്‍ ഗുലാബ് ജാമുൻ വച്ച് തയാറാക്കിയ വിഭവം കഴിക്കുന്ന വീഡിയോയാണ് അഭിഷേക് എന്ന ഫുഡ്‌ ബ്ലോഗര്‍ പങ്കുവച്ചത്. എന്നാല്‍ സംഭവം രുചിച്ച ഉടന്‍ അഭിഷേകിന്റെ മുഖത്തു വന്ന ഭാവമാണ് സംഭവം വൈറലാകാന്‍ കാരണം. സമൂസ മാവിനുള്ളിൽ ഗുലാബ് ജാമുൻ വച്ച് വറുത്തെടുത്ത വിഭവമാണ് അഭിഷേക് കഴിച്ചത്. എന്നാല്‍ ഗുലാബ് ജാമുൻ സമൂസ കഴിച്ച അഭിഷേകിന്റെ മുഖത്ത് വന്ന ഭാവങ്ങളിൽ നിന്ന് ആ പരീക്ഷണം പാളിപ്പോയെന്ന് വ്യക്തമാകുന്നുണ്ട്.

സമൂസ വായിൽ വച്ചതും അതിന്റെ രുചി ഒട്ടും രസിച്ചില്ല എന്ന ഭാവത്തോടെ അയാള്‍ തലയാട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘നിങ്ങളെന്നെങ്കിലും ഗുലാബ് ജാമുൻ സമൂസ കഴിച്ചിട്ടുണ്ടോ?’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 20 ലക്ഷത്തോളം പേരാണ് കണ്ടത്. ആ മനുഷ്യന്റെ മുഖം നോക്കൂ..വളരെ മോശം കോംബിനേഷൻ, ഗുലാബ് ജാമുന് ആദരാഞ്ജലികൾ തുടങ്ങിയ രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. 

View post on Instagram

Also Read: ഭാര്യയെ ചോപ്സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഭര്‍ത്താവ്; വൈറലായി വീഡിയോ