ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുയും, കൃത്യമായ അളവില്‍ വെള്ളം കുടിക്കുകയും ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പല കാരണങ്ങള്‍ കൊണ്ടും ഇന്ന് വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കകളുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുയും, കൃത്യമായ അളവില്‍ വെള്ളം കുടിക്കുകയും ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം. 

Add Asianetnews as a Preferred SourcegooglePreferred

1. ചുവന്ന ക്യാപ്സിക്കം

ചുവന്ന ക്യാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ എ, ബി6, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയും ചുവന്ന കാപ്സിക്കത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

2. കാബേജ് 

വിറ്റാമിന്‍ സി, കെ, നാരുകള്‍ എന്നിവ അടങ്ങിയ കാബേജ് കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. 

3. കോളിഫ്ലവര്‍

വിറ്റാമിന്‍ സി, കെ, ബി തുടങ്ങിയവ ധാരാളം അടങ്ങിയ കോളിഫ്ലവറും വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ക്യാരറ്റ് 

വിറ്റാമിൻ എ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് ക്യാരറ്റ്. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ക്യാരറ്റ് വൃക്കരോഗികള്‍ക്കും ഉത്തമമാണ്.

5. വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളിയും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

6. ഉള്ളി 

കുറഞ്ഞ അളവില്‍ പൊട്ടാസ്യം അടങ്ങിയ ഉള്ളിയും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍