ദിവസവും പലതരം രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. രുചിക്കൊപ്പം ഭക്ഷണങ്ങൾ ഹെൽത്തിയും ആകട്ടെ. ഇന്ന് പരിചയപ്പെടുത്തുന്നത് ചില്ലി ഗാർലിക് ദോശയാണ്. തയ്യാറാക്കുന്ന വിധം ഇങ്ങനെ. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

1. ചുവന്ന മുളക് വെള്ളത്തിലിട്ടത് നാലെണ്ണം

2. വെളുത്തുള്ളി 5 അല്ലി വെള്ളത്തിൽ ഇട്ട് കുതിർത്തത്

3. കാൽ പുളി വെള്ളത്തിൽ കുതിർത്തത്

4. ഉപ്പ് ആവശ്യത്തിന്

5. അരി രണ്ട് കപ്പ്

6. ഉഴുന്ന് ഒരു കപ്പ്

7. എണ്ണ രണ്ട് സ്പൂൺ

ചുവന്ന മുളക് വെള്ളത്തിൽ കുതിർത്തതിനു ശേഷം നല്ലപോലെ അരച്ചെടുക്കുക. ശേഷം അതിലേക്ക് വെളുത്തുള്ളിയും പുളിയും ചേർത്ത് നന്നായി അരച്ച് പേസ്റ്റാക്കി മാറ്റി വയ്ക്കണം. അതേസമയം ദോശമാവിന് വേണ്ട അരിയും ഉഴുന്നും നേരത്തെ തന്നെ അരച്ചുവെയ്ക്കാൻ മറക്കരുത്. എട്ടുമണിക്കൂർ വരെ മാവ് അങ്ങനെ വെയ്‌ക്കേണ്ടതുണ്ട്. ഈ മാവിനെ ദോശക്കല്ലിൽ ഒഴിച്ചുകൊടുത്തു പരത്തി അതിന്റെ മുകളിൽ ആയിട്ട് അരച്ചു വെച്ചിട്ടുള്ള ചില്ലി ഗാർലിക് പേസ്റ്റ് തേച്ച് കൊടുക്കുക. ആവശ്യത്തിന് എണ്ണ ഒഴിച്ച് നല്ല പോലെ മൊരിയിച്ച് എടുത്താൽ മതി. രുചികരമായിട്ടുള്ള ചില്ലിൽ ഗാർലിക് ദോശ റെഡി.