ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ളതും, സംസ്കരിച്ചതും, പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതിലൂടെയും, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. 

ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ളതും, സംസ്കരിച്ചതും, പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതിലൂടെയും, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരം വറുത്ത മഖാന ഉള്‍പ്പെടുത്താം

മഖാനയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ പ്രോട്ടീനും നാരുകളും ഇവയില്‍ അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും അനാരോഗ്യകരമായ കൊഴുപ്പുകളും കൂടുതലുള്ള ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരം മഖാന വറുത്ത് കഴിക്കാം. 

2. വൈറ്റ് റൈസിന് പകരം ബാർലി കഴിക്കുക

ബാർലിയിൽ ലയിക്കുന്ന നാരുകളായ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള വെളുത്ത അരിക്ക് പകരം ബാർലി കഴിക്കുന്നത് നല്ലതാണ്. 

3. ബ്രേക്ക്ഫാസ്റ്റ് സിറിയലിന് പകരം ചിയ പുഡ്ഡിംഗ് ഉള്‍പ്പെടുത്തുക 

പല ബ്രേക്ക്ഫാസ്റ്റ് സിറിയലുകളിലും പഞ്ചസാരയും ശുദ്ധീകരിച്ച ധാന്യങ്ങളും കൂടുതലാണ്. ചിയ വിത്തുകളും മധുരമില്ലാത്ത ബദാം പാലും ഉപയോഗിച്ച് നിർമ്മിച്ച ചിയ പുഡ്ഡിംഗ് നാരുകൾ, ഒമേഗ-3, പ്രോട്ടീൻ എന്നിവയാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

4. പഴച്ചാറുകൾക്ക് പകരം പഴങ്ങള്‍ കഴിക്കാം

പഴച്ചാറുകളില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, കൂടാതെ ഇവയില്‍ നാരുകളുമില്ല. അതിനാല്‍ പഴച്ചാറുകൾക്ക് പകരം പഴങ്ങള്‍ കഴിക്കാം. 

5. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തക്കാളി ചട്നി ഉപയോഗിച്ച് കെച്ചപ്പ് മാറ്റുക

കടകളില്‍ നിന്ന് വാങ്ങുന്ന കെച്ചപ്പിൽ പഞ്ചസാര കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തക്കാളി ചട്നി ഉപയോഗിച്ച് കെച്ചപ്പ് മാറ്റുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാവിലെയുള്ള ക്ഷീണം അകറ്റാനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍