ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയില്‍ മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അത്തരത്തില്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് പ്രോട്ടീൻ പ്രധാനമാണ്. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. അത്തരത്തില്‍ പ്രോട്ടീനിന്‍റെ കലവറയായി കാണുന്ന ഒന്നാണ് മുട്ട. ‌ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയില്‍ മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അത്തരത്തില്‍ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ചീരയില്‍ 2.9 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 

രണ്ട്... 

ബ്രൊക്കോളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിന്‍ സി, കെ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

മൂന്ന്... 

പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാമില്‍ 9 ഗ്രാം പ്രോട്ടീൻ വരെ ഉണ്ടാകും. അതിനാല്‍ ഇവയും പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കാം. 

നാല്... 

സോയാബീന്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ സോയാബീന്‍ കഴിക്കുന്നതു കൊണ്ട് ലഭിക്കും.

അഞ്ച്... 

ഗ്രീന്‍ പീസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഗ്രീന്‍ പീസില്‍ 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കറുത്ത ഉണക്കമുന്തിരി ഇങ്ങനെ കഴിക്കൂ; ഈ ഏഴ് ആരോഗ്യ പ്രശ്നങ്ങളെ തടയാം...

youtubevideo