സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.  അതുപോലെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.  

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്ന് പറയുന്നത്. സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 

സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് മുട്ടുവേദനയും സന്ധിവേദനയും അകറ്റാനും സന്ധിവാതത്തിന്‍റെ മറ്റ് ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും. 

രണ്ട്... 

ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. 

മൂന്ന്... 

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. 

നാല്... 

മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

അഞ്ച്... 

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയും സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ആറ്... 

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ്, ബദാം, ചിയ സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Also read: ത്വക്കിലെ അര്‍ബുദം; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ...

youtubevideo