Asianet News MalayalamAsianet News Malayalam

സസ്യഭുക്കുകൾക്ക് കഴിക്കാവുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങൾ

സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ച, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും  സിങ്ക് അത്യാവശ്യമാണ്.  

Foods which contain zinc and suitable for vegetarians
Author
First Published Aug 26, 2024, 5:32 PM IST | Last Updated Aug 26, 2024, 5:32 PM IST

ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒരു പോഷകമാണ് സിങ്ക്. പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന് സിങ്ക് അനിവാര്യമാണ്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ച, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും  സിങ്ക് അത്യാവശ്യമാണ്.  

സിങ്ക് അടങ്ങിയിട്ടുള്ള, സസ്യഭുക്കുകള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്...

  • വെള്ളക്കടല

ധാരാളമായി സിങ്ക് അടങ്ങിയിട്ടുള്ള വെള്ളക്കടലയില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുമുണ്ട്.

  • പയര്‍വര്‍ഗങ്ങള്‍

വലിയ അളവില്‍ പ്രോട്ടീനും ഫൈബറും മാത്രമല്ല പയര്‍വര്‍ഗങ്ങളില്‍ സിങ്കും അടങ്ങിയിട്ടുണ്ട്.

  • മത്തങ്ങ് വിത്ത്

ധാരാളം സിങ്ക് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മത്തങ്ങ വിത്തുകള്‍.

  • ടോഫു

സോയപാലില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന ടോഫുവും സസ്യഭുക്കുകള്‍ക്ക് കഴിക്കാവുന്ന സിങ്ക് അടങ്ങിയ ഭക്ഷണമാണ്. 

  • ബദാം

സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുടെ കലവറയാണ് ബദാം.

  • കീന്‍വ

സിങ്ക് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കീന്‍വ. പ്രോട്ടീന്‍ ഉയര്‍ന്ന അളവിലുള്ള കീന്‍വ ഗ്ലൂട്ടന്‍ ഫ്രീയാണ്. 

  • കൂണ്‍

കൂണുകളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പക്കാനും സിങ്ക് സഹായിക്കും. 

  • ചെറുപയര്‍

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉള്ള ചെറുപയറില്‍ ധാരാളമായി സിങ്ക്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുമുണ്ട്. 

(ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

 

Latest Videos
Follow Us:
Download App:
  • android
  • ios