വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളാല്‍ ഇവയില്‍ നിന്ന് അല്‍പം ആശ്വാസം നേടാനോ അണുബാധകളെ ചെറുക്കാനോ സാധിക്കും. അങ്ങനെയുള്ള ഫലപ്രദമായ ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

മഞ്ഞുകാലമെത്തുമ്പോള്‍ ഏവരുടെയും പ്രശ്നമാണ് സീസണലായ അണുബാധകള്‍. പ്രത്യേകിച്ച് ചുമയും ജലദോഷവും തൊണ്ടവേദനയുമെല്ലാമാണ് മഞ്ഞുകാലത്തെ സീസണല്‍ അണുബാധകള്‍. മിക്കവര്‍ക്കും ഒരു തവണയെങ്കിലും ഈ കാലാവസ്ഥാ വ്യതിയാന സമയത്ത് ജലദോഷമോ ചുമയോ പിടിപെടാറുണ്ട്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണെങ്കില്‍ തീര്‍ച്ചയായും ആവര്‍ത്തിച്ച് ഇത്തരം അണുബാധകള്‍ മ‍ഞ്ഞുകാലത്തുണ്ടാകാം. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പാലിച്ച് മുന്നോട്ടുപോകുന്നത് ഒരളവ് വരെ ഈ പ്രശ്നങ്ങളെ പ്രതിരോധിക്കും. 

എങ്കിലും ഇവ പിടിപെട്ടുകഴിഞ്ഞാല്‍ പ്രയാസം തന്നെ. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളാല്‍ ഇവയില്‍ നിന്ന് അല്‍പം ആശ്വാസം നേടാനോ അണുബാധകളെ ചെറുക്കാനോ സാധിക്കും. അങ്ങനെയുള്ള ഫലപ്രദമായ ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വൈറ്റമിൻ-സിയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ മഞ്ഞുകാലത്ത് കൂടുതലായി കഴിക്കുന്നത് ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കും. കാരണം ഇവ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയാണ് ചെയ്യുക. 

രണ്ട്...

ഇഞ്ചി, സീസണല്‍ അണുബാധകളെ ചെറുക്കുന്നതിന് സഹായകരമാണ്. ഇഞ്ചിയുടെ ആന്‍റി-ബാക്ടീരിയല്‍ സ്വഭാവമാണ് കാര്യമായും ഇതില്‍ സ്വാധീനിക്കുന്നത്. ഇഞ്ചിച്ചായ, ഇഞ്ചിയിട്ട വെള്ളം എന്നിവയെല്ലാം മ‍ഞ്ഞുകാലത്ത് പതിവാക്കാവുന്നതാണ്. 

മൂന്ന്...

ഇ‍ഞ്ചി പോലെ തന്നെ ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് വെളുത്തുള്ളിയും. വെളുത്തുള്ളി മഞ്ഞുകാലത്തെ സീസണല്‍ അണുബാധകളെ പ്രതിരോധിക്കാൻ ഏറെ സഹായിക്കും. പച്ചക്കറികള്‍ ചേര്‍ത്തുള്ള സൂപ്പ്, ഇറച്ചി സൂപ്പ് എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ ഇതില്‍ വെളുത്തുള്ളി കാര്യമായി ചേര്‍ത്ത് കഴിച്ചാല്‍ മതി. മഞ്ഞുകാലത്ത് സൂപ്പുകളും പതിവാക്കുന്നത് നല്ലതാണ്. 

നാല്...

പരമ്പരാഗതമായി ഒരു മരുന്ന് എന്ന രീതിയില്‍ പരിഗണിക്കുന്നൊരു ചേരുവയാണ് മഞ്ഞള്‍. ഇതും മഞ്ഞുകാലത്തെ സീസണല്‍ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. മഞ്ഞള്‍ ചേര്‍ത്ത പാലോ, ചൂടുവെള്ളമോ പതിവായി കഴിച്ചാല്‍ മതി. 

Also Read:- നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അസുഖങ്ങള്‍ കുറയ്ക്കും...