ഭര്‍ത്താവായ ഷാരൂഖ് ഖാന്റെയും മക്കളായ സുഹാന ഖാന്‍, ആര്യന്‍ ഖാന്‍,അബ്രാം ഖാന്‍റെയും വിശേഷങ്ങള്‍ അറിയാന്‍ പലപ്പോഴും മാധ്യമങ്ങളും സമീപിക്കുന്നത് ഗൗരിയെ തന്നെയാണ്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും പരിചയമാണ് ഗൗരിയുടെ മുഖം.  

ബോളിവുഡിലെ കിങ് ഖാന്‍റെ ഭാര്യ എന്ന ടൈറ്റിലില്‍ ആണ് ഗൗരി ഖാന്‍ പലപ്പോഴും അറിയപ്പെടുന്നത്. എന്നാല്‍ അതിനപ്പുറം, ഒരു സെലിബ്രറ്റി ഇന്റീരിയര്‍ ഡിസൈനറും നിര്‍മ്മാതാവും കൂടിയാണ് ഗൗരി ഖാന്‍. ഷാരുഖ് ഖാനൊപ്പം അഭിമുഖങ്ങളിലും നിരവധി പരസ്യങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളിലും ഗൗരി പ്രത്യക്ഷപ്പെടാറുമുണ്ട്. ഭര്‍ത്താവായ ഷാരൂഖ് ഖാന്റെയും മക്കളായ സുഹാന ഖാന്‍, ആര്യന്‍ ഖാന്‍,അബ്രാം ഖാന്‍റെയും വിശേഷങ്ങള്‍ അറിയാന്‍ പലപ്പോഴും മാധ്യമങ്ങളും സമീപിക്കുന്നത് ഗൗരിയെ തന്നെയാണ്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും പരിചയമാണ് ഗൗരിയുടെ മുഖം. 

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇളയമകന്‍ അബ്രാമിനെ കുറിച്ച് ഗൗരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കിങ് ഖാന്‍റെ ആരാധകര്‍ക്കിടയിലെ വാര്‍ത്ത. കുടുംബത്തിലെ ഏറ്റവും വലിയ ഭക്ഷണ പ്രിയന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഗൗരി പറഞ്ഞ ഉത്തരം ഇളയ മകനായ അബ്രാമാണ് കുടുംബത്തിലെ ഏറ്റവും വലിയ ഭക്ഷണ പ്രിയന്‍ എന്നായിരുന്നു. മാധ്യമ ശ്രദ്ധ എപ്പോഴും നേടാറുള്ള കുട്ടി താരമാണ് അബ്രാം. വാടക ​ഗർഭധാരണത്തിലൂടെയാണ് ഷാരൂഖും ​ഗൗരിയും ഇളയ മകനെ സ്വീകരിച്ചത്.

'ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ ഞാൻ അബ്രാമിനെയാണ് ആദ്യം ഓർക്കുക. വീട്ടിൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നത് അബ്രാമാണ്. അതുകൊണ്ടു തന്നെ ദിനംപ്രതി അവന്റെ ശരീരഭാരം വർധിച്ചു വരുന്നുണ്ട്. അവന് നല്ല ഭക്ഷണം നോക്കി നല്‍കേണ്ടി സമയമാണിത്. അതുകൊണ്ട് അതില്‍ ശ്രദ്ധ ചെലുത്താനാണ് ഞങ്ങള്‍ക്കിഷ്ടം'- ഗൗരി വ്യക്തമാക്കി.

അതേസമയം, തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചും ഗൗരി പറഞ്ഞു. മുംബൈയിലെ വടാ പാവ്, ദില്ലിയിലെ ഭേല്‍ പൂരി, കൊല്‍ക്കത്തയിലെ പുച്ച്കാ, ഗോവയിലെ കൊഞ്ച് കറി എന്നിവയാണ് തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെന്നും ഗൗരി പറഞ്ഞു. ഞാന്‍ യാത്ര ചെയ്യുന്നിടത്തെല്ലാം ഈ ഭക്ഷണവിഭവങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന കൂട്ടത്തിലുളള വ്യക്തിയാണെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു. അബ്രാമും താനുമാണ് വീട്ടിൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നവരെന്നും ഗൗരി വ്യക്തമാക്കി. ഷാരുഖിന്‍റെ ഭക്ഷണ രീതിയെ കുറിച്ചും ഗൗരി പറഞ്ഞു. ഷാരുഖ് ഉപ്പ് ഇല്ലാതെയോ ഉപ്പു കുറച്ചോ ആണ് ഭക്ഷണം കഴിക്കുക എന്നാണ് ഗൗരി പറഞ്ഞത്. 

View post on Instagram

അടുത്തിടെ, കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ സീസണില്‍ അതിഥിയായി ഗൗരി എത്തിയപ്പോള്‍, മൂത്ത മകനായ ആര്യന്റെ അറസ്റ്റിനെ കുറിച്ചും സംസാരിച്ചിരുന്നു. ' അന്ന് അപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഉണ്ടാകില്ലെന്ന് തോന്നിയ സമയമായിരുന്നു. എന്നാല്‍ ഒരുപാട് ആളുകളാല്‍ ഞങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും തോന്നി. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും, ഞങ്ങള്‍ അറിയാത്ത നിരവധി ആളുകളും, നിരവധി സന്ദേശങ്ങളും വളരെയധികം സ്‌നേഹം നല്‍കിയ ദിനങ്ങളാണത്. ഞങ്ങളെ സഹായിച്ച എല്ലാവരോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്'- ഗൗരി പറഞ്ഞു.

Also Read: 'എന്‍റെ കൈ പിടിച്ച് നടന്ന കുട്ടിയിന്ന് സ്വന്തം ഷോപ്പിങ് ബാഗ് പിടിച്ച് നടക്കുന്നവളായി'; മകളെ കുറിച്ച് അക്ഷയ്