പാചകം ഒരു കലയാണെന്ന് പറയാറുണ്ട്. പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. എന്നാല്‍ നൃത്തം ചെയ്യാനും പാചകം ചെയ്യാനും ഒരുപോലെ ഇഷ്ടമുള്ള ഒരു യുവതിയെ കാണണോ? പാചകം ചെയ്തു കൊണ്ട് നൃത്തം ചെയ്യുന്ന ഈ യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരം​ഗമാകുന്നത്. 

തെരുവിൽ നൂഡിൽസ് തയ്യാറാക്കുന്നതിനൊപ്പമാണ് ​ഗന്നം സ്റ്റൈലിന് യുവതി ചുവടുവയ്ക്കുന്നത്. തെരുവിൽ അടുപ്പൊരുക്കി വലിയ പാനിൽ നൂഡിൽസ് തയ്യാറാക്കുകയാണ് യുവതി. നൂഡിൽസ് ഇളക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ പാത്രമൊട്ടാകെ ന‍ൃത്തത്തിനൊപ്പം ചുഴറ്റുന്നതും വീഡിയോയില്‍ കാണാം. 

 

നൃത്തത്തിൽ മുഴുകിയെങ്കിലും  പാചകത്തിൽ നിന്ന് ശ്രദ്ധ മാറിയിട്ടില്ല എന്നതാണ് ഹൈലൈറ്റ്. 90 ലക്ഷം പേരാണ് ഇതുവരെ ട്വിറ്ററിലൂടെ വീഡിയോ കണ്ടത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
 

Also Read: 'ബട്ടർഫ്ലൈ കിക്ക്'; കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി താരം...