ഏറെ വൈദഗ്ധ്യത്തോടെയാണ് യുവതി രാംസേയുടെ രൂപത്തിലുള്ള കേക്ക് തയ്യാറാക്കുന്നത്. ഇത് കണ്ട് അവിശ്വനീയതയോടെയാണ് രാംസേ പ്രതികരിക്കുന്നതും. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. 

കേക്കില്‍ പുതുമകള്‍ ഏറെ ( Cake Baking ) പരീക്ഷിക്കപ്പെട്ട കാലമാണിത്. പ്രത്യേകിച്ച് ലോക്ഡൗണ്‍ ( Lockdown ) സമയത്ത് ഇത്തരത്തില്‍ കേക്കില്‍ പുതുമകള്‍ പരീക്ഷിച്ചവര്‍ നിരവധിയാണ്. സമൂഹമാധ്യമങ്ങളിലൂടെ നമ്മള്‍ ഇത് വലിയ 'ട്രെൻഡ്' ആവുകയും ചെയ്തിരുന്നു. 

പൂക്കളുടെയും മറ്റും രൂപം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ രൂപവും എന്തിനധികം മനുഷ്യരുടെ തന്നെ രൂപത്തില്‍ പോലും കേക്കുകള്‍ തയ്യാറാക്കിയവരുണ്ട്. ഈ രീതിയില്‍ ലോക്ഡൗണ്‍ സമയത്ത് ( Lockdown ) പ്രശസ്തരായ കേക്ക് നിര്‍മ്മാതാക്കളും ഒട്ടേറെയാണ്. 

ഇപ്പോഴിതാ പ്രമുഖ ഷെഫ് ഗോര്‍ഡന്‍ രാംസേയുടെ രൂപത്തില്‍ കേക്ക് തയ്യാറാക്കിയിരിക്കുകയാണ് ( Cake Baking ) ഒരു യുവതി. രാംസേ തന്നെയാണ് ഇതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ യുവതി കേക്ക് തയ്യാറാക്കുന്നതും തൊട്ടടുത്ത ഫ്രെയിമില്‍ ഇത് കാണുന്ന രാംസേയുടെ പ്രതികരണവും ഒരേസമയം നമുക്ക് കാണാം. 

View post on Instagram

ഏറെ വൈദഗ്ധ്യത്തോടെയാണ് യുവതി രാംസേയുടെ രൂപത്തിലുള്ള കേക്ക് തയ്യാറാക്കുന്നത്. ഇത് കണ്ട് അവിശ്വനീയതയോടെയാണ് രാംസേ പ്രതികരിക്കുന്നതും. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. 

ഷെഫ് എന്ന നിലയില്‍ ലോകം മുഴുവൻ അറിയപ്പെട്ട വ്യക്തിത്വമാണ് രാംസേയുടേത്. പാചകം ചെയ്യുക മാത്രമല്ല, പാചകം ചെയ്യുന്നവര്‍ക്ക് പ്രചോദനം നല്‍കാനും രാംസേ ശ്രമിക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ രാംസേ പങ്കുവയ്ക്കാറുമുണ്ട്. 

Also Read:- 'ഏതിനാണ് ടേസ്റ്റ് കൂടുതല്‍'; പ്രശസ്തനായ ഷെഫിന്‍റെ പ്രതികരണം വൈറല്‍