വീട്ടിൽ ബ്രഡും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാല് മണി പലഹാരത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈ പലഹാരം ഉണ്ടാക്കാൻ വെറും നാല് ചേരുവകൾ മാത്രം മതി. എങ്ങനെയാണ് ഈ സ്നാക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ....

ബ്രഡ്                                  10 എണ്ണം
മുട്ട                                      6 എണ്ണം
വാനില എസെൻസ്        1 ടീസ്പൂൺ
പഞ്ചസാര‌                        അര കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ബ്രഡ് മിക്സിയിലിട്ട് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം മുട്ട അടിച്ചെടുത്തതിലേക്ക് ബ്രഡ് പൊടി ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്‌ത് വാനില എസെൻസും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക. ഇനി ഈ മിക്സ് പാനിൽ ഒഴിച്ച് ചെറിയതീയിൽ കേക്ക് പോലെ അടച്ചുവച്ച് വേവിച്ചെടുക്കുക. 

‌കരിക്ക് കൊണ്ട് പായസം ഉണ്ടാക്കിയാലോ...